നെടുമ്പാശ്ശേരി: ഹ്രസ്വദൂര വിമാനയാത്രികർക്ക് വിമാനങ്ങളിൽ ഭക്ഷണം വിളമ്പുന്നത് ഒഴിവാക്കി. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനം.

രണ്ടുമണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള യാത്രികർക്കാണ് ഭക്ഷണം നിർത്തിയത്. രണ്ട് മണിക്കൂറിലേറെ യാത്രയിൽ ഭക്ഷണം നൽകാമെങ്കിലും പുനരുപയോഗിക്കാൻ പാടില്ല. യാത്രക്കാർ വിമാനത്തിനകത്തും മാസ്‌ക് ധരിക്കുന്നത് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.