ന്നലെ പൊതുമേഖലാ ജീവനക്കാർ വേതനവർദ്ധനവ് ആവശ്യപ്പെട്ട് പണിമുടക്കുമായി രംഗത്തിറങ്ങിയതോടെ ജർമ്മനിയിലെ വിമാനത്താവള സർവ്വീസുകൾ താളം തെറ്റി. ആയിരത്തോളം സർവ്വീസുകൾ ഇന്നലെ റദ്ദാക്കിയതോടെ വലഞ്ഞത് നിരവധി യാത്രക്കാർ. ആയിരത്തിലധികം വിമാനങ്ങളാണ് ഇന്നലെ റദ്ദാക്കിയത്.

പൊതുമേഖലാ ജീവനക്കാരായ ബസ് ഡ്രൈവേഴ്‌സ്, ഹോസ്പിറ്റൽ സ്റ്റാഫ്, എന്നിവരും വിമാനത്താവള ജീവനക്കാരുടെയും പണിമുടക്ക് ജനങ്ങളെ കാര്യമായി ബാധിച്ചു. ഇന്നലെ 1600സർവീസുകളാണ് ചൊവ്വാഴ്ചത്തേക്ക് ഷെഡ്യൂൾ ചെയ്തിരുന്നത്. ഇതിൽ 1100 ഓളം സർവ്വീസുകളാണ് ഇന്നലെ മുടങ്ങിയത്. കൂടാതെ 56 ദീർഘദൂര സർവീസുകളും റദ്ദാക്കുന്നവയിൽ ഉൾപ്പെടുന്നു.

ഏകദേശം 90,000 യാത്രക്കാരെ ഇതു ബാധിച്ചു. ചൊവ്വാഴ്ച രാവിലെ അഞ്ച് മുതൽ വൈകിട്ട് ആറു വരെയായിരുന്നു പണിമുടക്ക്. ഫ്രാങ്കഫർട്ടിൽ നിന്നുള്ള 700 ഫ്‌ളൈറ്റുരകളും, മൂണിച്ചിൽ നിന്നുള്ള 400 ഫ്‌ളൈറ്റുകളും, കോളോൺ, ബ്രെമെൻ എന്നിവിമാനത്താവളങ്ങളിൽ നിന്നുള്ള സർ്വവ്വീസുകളുമാണ് ഇന്നലെ മുടങ്ങിയത്.