- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെസ്സിയടക്കം അർജന്റീന ടീം മരണത്തിൽനിന്നു രക്ഷപ്പെട്ടത് 18 മിനിട്ടിന്റെ ഭാഗ്യംകൊണ്ട്; കൊളംബിയയിൽ തകർന്ന വിമാനം അർജന്റീന ടീമുമായ് ഏതാനും ദിവസങ്ങൾ മുമ്പ് പറന്നതും ഇന്ധനമില്ലാതെ
ബ്യൂണസ് അയേഴ്‌സ്: സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള അർജന്റീന കളിക്കാർ മരണത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്ധനം തീർന്ന് 77 പേരുമായി കൊളംബിയയിൽ തകർന്നുവീണ അതേ വിമാനത്തിൽ രണ്ടാഴ്ച മുമ്പ് അർജന്റീന ഫുട്ബോൾ സംഘവും സഞ്ചരിച്ചിരുന്നു. മെസ്സി അടക്കുള്ള സംഘം വെറും 18 മിനിട്ടിന്റെ വ്യത്യാസത്തിലാണ് അന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ബ്രസീലുമായി സാവോപോളോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം മടങ്ങുകയായിരുന്നു അർജന്റീന സംഘം. യാത്രയ്ക്ക് നാലു മണിക്കൂറും നാലു മിനിട്ടും എടുത്തു. അതേസമയം നാലു മണിക്കൂറും 22 മിനിട്ടും മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളൂ. വെറും 18 മിനിട്ടിന്റെ വ്യത്യാസത്തിലാണ് മെസ്സിയും സംഘവും രക്ഷപ്പെട്ടത്. നവംബർ 18നാണ് കൊളംബിയയിലെ റിയോനെഗ്രോയിൽ ഇതേ വിമാനം ഇന്ധനം തീർന്നു തകർന്നുവീണത്. ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ആയ ചപേകോയൻസിലെ കളിക്കാരടക്കം 77 പേരാണു ദുരന്തത്തിൽ കൊല്ലപ്പെട്ടത്.
ബ്യൂണസ് അയേഴ്‌സ്: സൂപ്പർ താരം ലയണൽ മെസിയടക്കമുള്ള അർജന്റീന കളിക്കാർ മരണത്തിൽ നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. ഇന്ധനം തീർന്ന് 77 പേരുമായി കൊളംബിയയിൽ തകർന്നുവീണ അതേ വിമാനത്തിൽ രണ്ടാഴ്ച മുമ്പ് അർജന്റീന ഫുട്ബോൾ സംഘവും സഞ്ചരിച്ചിരുന്നു. മെസ്സി അടക്കുള്ള സംഘം വെറും 18 മിനിട്ടിന്റെ വ്യത്യാസത്തിലാണ് അന്ന് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്.
ബ്രസീലുമായി സാവോപോളോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിനുശേഷം മടങ്ങുകയായിരുന്നു അർജന്റീന സംഘം. യാത്രയ്ക്ക് നാലു മണിക്കൂറും നാലു മിനിട്ടും എടുത്തു. അതേസമയം നാലു മണിക്കൂറും 22 മിനിട്ടും മാത്രം പറക്കാനുള്ള ഇന്ധനമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളൂ. വെറും 18 മിനിട്ടിന്റെ വ്യത്യാസത്തിലാണ് മെസ്സിയും സംഘവും രക്ഷപ്പെട്ടത്.
നവംബർ 18നാണ് കൊളംബിയയിലെ റിയോനെഗ്രോയിൽ ഇതേ വിമാനം ഇന്ധനം തീർന്നു തകർന്നുവീണത്. ബ്രസീലിയൻ ഫുട്ബോൾ ക്ലബ് ആയ ചപേകോയൻസിലെ കളിക്കാരടക്കം 77 പേരാണു ദുരന്തത്തിൽ കൊല്ലപ്പെട്ടത്.