സൗദി അറേബ്യയിൽ വിമാനം വൈകിയാൽ ഇനി യാത്രക്കാർക്ക് ലോട്ടറി. വിമാനം വൈകിയാൽ ഓരോ മണിക്കൂറിനും മുന്നൂറ് സൗദി റിയാൽ നഷ്ട പരിഹാരമായി യാത്രക്കാർക്ക് ആവശ്യപ്പെടാം. പത്ത് മണിക്കൂറോളം ഈ തുകയായിരിക്കും എന്ന് സൗദി സിവിൽ ഏവിയേഷൻ കൺസ്യുമർ പ്രൊട്ടക്ഷൻ ജനറൽ അറിയിച്ചു.

വിമാനം ആറ് മണിക്കൂറിനു കൂടുതലാണ് കാല താമസമെങ്കിൽ നഷ്ട പരിഹാര തുകക്കൊപ്പം താമസം ഭക്ഷണം എന്നീ സൗകര്യവും ഒരുക്കണം. അല്ലാത്ത പക്ഷം വിമാന കമ്പനികൾ ക്കെതിരെ ജനറൽ അഥോറിറ്റി ഓഫ് സിവിൽ ഏവിയേഷനിൽ പരാതിപ്പെടാവുന്നതാണ്. അഥോറിറ്റി വിമാന കമ്പനികൾകെതിരെ നടപടി സ്വീകരിക്കുന്നതായിരിക്കും.

യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കുന്നതോടപ്പം അവരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടു ത്തുന്നതിലും ശ്രദ്ധ ചെലുത്തുമെന്ന് അഥോറിറ്റി അധികൃതർ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം സമയ മാറ്റം യാത്രക്കാരെ അറിയിക്കുക, മാറ്റു വല്ല മാറ്റങ്ങളും ഉണ്ടെങ്കിൽ നാല് ദിവസങ്ങൾക് മുബ് യാത്രക്കാരെ അറിയിച്ചിരിക്കണം എന്നും നിയമം പറയുന്നു.

പൊതുവെ യാത്രക്കാർ അവരുടെ അവകാശങ്ങൾ അറിയുന്നില്ല, ഇത് പല വിമാന കമ്പനികളും ചൂഷണം ചെയ്യുന്നുണ്ടെന്നും അഥോറിറ്റി അറിയിച്ചു. യാത്രക്കാർ അവരുടെ അവകാശങ്ങൾ അറിയുകയും, വീഴ്ച വന്നാൽ അഥോറിറ്റിയെ അറിയിക്കുകയും ചെയ്യണം എന്ന് അധികൃതർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ അവകാശങ്ങളും, മറ്റു യാത്രാ നിയമങ്ങളും അഥോറിറ്റി വെബ്‌സൈറ്റിൽ ലഭ്യമാണെന്നും അധികൃതർ അറിയിച്ചു