- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സയിദ് വർഷത്തിന്റെ അലങ്കാര'ത്തിൽ ഒരു വിമാന യാത്ര ! ഉംറ നിർവഹിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ചാർട്ടേഡ് വിമാനമൊരുക്കി ദുബായ് ഭരണാധികാരി; എമിറേറ്റ്‌സിന്റെ ഇകെ 2819 ബോയിങ് വിമാനത്തിൽ യാത്ര നടത്തിയത് 428 ജീവനക്കാർ; സേവനം നൽകാൻ സാധിച്ചതിൽ സന്തോഷമറിയിച്ച് എമിറേറ്റ്‌സ് ഗ്രൂപ്പ്
ദുബായ് : യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് സയിദ് വർഷത്തിന്റെ അലങ്കാരത്തിൽ ഒരു വിമാനയാത്ര. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കിയത്. മക്കയിൽ ഉംറ നിർവഹിക്കുന്നതിനായി സൗദി തലസ്ഥാനമാായ ജിദ്ദയിലേക്ക് യാത്രക്കാരെ എത്തിക്കുകയായിരുന്നു. ആകെ 428 ജീവനക്കാർക്കാണ് വിമാനയാത്രയ്ക്ക് ഭാഗ്യം ലഭിച്ചത്. എമിറേറ്റ്‌സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777300 ഇആർ വിമാനമാണ് കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടത്. ശനിയാഴ്ച ഇകെ2822 എന്ന വിമാനത്തിൽ ഇവർ തിരികെ ദുബായിലെത്തും. 'സയിദ് വർഷ'ത്തിന്റെ അലങ്കാരം നടത്തിയ വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര. ഈ വർഷം യുഎഇ സർക്കാർ ജീവനക്കാർക്ക് ഉംറ നിർവഹിക്കാനും യാത്രയ്ക്കുമുള്ള സൗകര്യം ചെയ്തു കൊടുക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു. Under the directive of @HHShkMohd, @Emi
ദുബായ് : യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് സയിദ് വർഷത്തിന്റെ അലങ്കാരത്തിൽ ഒരു വിമാനയാത്ര. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് സർക്കാർ ജീവനക്കാർക്ക് ചാർട്ടേഡ് വിമാനമൊരുക്കിയത്. മക്കയിൽ ഉംറ നിർവഹിക്കുന്നതിനായി സൗദി തലസ്ഥാനമാായ ജിദ്ദയിലേക്ക് യാത്രക്കാരെ എത്തിക്കുകയായിരുന്നു. ആകെ 428 ജീവനക്കാർക്കാണ് വിമാനയാത്രയ്ക്ക് ഭാഗ്യം ലഭിച്ചത്. എമിറേറ്റ്‌സിന്റെ ഇകെ 2819 എന്ന ബോയിങ്ങ് 777300 ഇആർ വിമാനമാണ് കിങ് അബ്ദുൽഅസീസ് രാജ്യാന്തര വിമാനത്താവളത്തിലേക്ക് വ്യാഴാഴ്ച പുറപ്പെട്ടത്.
ശനിയാഴ്ച ഇകെ2822 എന്ന വിമാനത്തിൽ ഇവർ തിരികെ ദുബായിലെത്തും. 'സയിദ് വർഷ'ത്തിന്റെ അലങ്കാരം നടത്തിയ വിമാനത്തിലായിരുന്നു സംഘത്തിന്റെ യാത്ര. ഈ വർഷം യുഎഇ സർക്കാർ ജീവനക്കാർക്ക് ഉംറ നിർവഹിക്കാനും യാത്രയ്ക്കുമുള്ള സൗകര്യം ചെയ്തു കൊടുക്കാൻ സാധിച്ചതിൽ അതിയായ അഭിമാനമുണ്ടെന്ന് എമിറേറ്റ്‌സ് ഗ്രൂപ്പ് സിഇഒ അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.
Under the directive of @HHShkMohd, @Emirates chartered an aircraft for 428 #UAE government employees to travel to Jeddah, to perform Umrah in the holy city of Mecca. pic.twitter.com/B869tB9t7y
- Dubai Media Office (@DXBMediaOffice) December 27, 2018
'സയിദ് വർഷ'ത്തിന്റെ അവസാനത്തിനും 'സഹിഷ്ണുത വർഷ'ത്തിന്റെ ആരംഭത്തിനും അനുയോജ്യമായ ഇടപെടലാണിത്. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സയിദിന്റെ പ്രചോദനം നൽകുന്ന സന്ദേശങ്ങളും മൂല്യങ്ങളും തങ്ങൾ തുടർന്നും പ്രചരിപ്പിക്കും. ഉംറ യാത്രയ്ക്ക് പോയവർക്ക് ആശംസകൾ നേരുന്നുവെന്നും അവർ സുരക്ഷിതമായി തിരികെ വീടുകളിൽ എത്തട്ടേയെന്നും അഹമ്മദ് ബിൻ സയീദ് അൽ മക്തും പറഞ്ഞു.