കുവൈത്തിലേക്കു വിമാനം കയറുന്നവരും വിമാനമിറങ്ങുന്നവർക്കും ബാധകമാകുന്ന പുതിയ കസ്റ്റംസ് നിബന്ധനകൾ അനുസരിച്ച് 3000 ദിനാറിൽ അധികം കൈവശം കരുതുന്നവർ ഇനി ഡിക്ലറേഷൻ കൂടി ഹാജരാക്കേണ്ടതാണ്.കുവൈത്ത് കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റാണ് പുതിയ നിബന്ധനകൾ അറിയിച്ചത്. കൂടാചെ അപരിചിതർ നൽകുന്ന പാഴ്സലുകൾ സ്വീകരിക്കരുതെന്നും കസ്റ്റംസ് അധികൃതർ നിർദ്ദേശിച്ചു.

മൂവായിരം ദിനാറിൽ കൂടുതലുണ്ടെങ്കിൽ പണത്തിന്റെ ഉറവിടം, ഉപയോഗം തുടങ്ങിയ കാര്യങ്ങൾ കസ്റ്റംസ് വിഭാഗത്തോട് വെളിപ്പെടുത്തണം . ഇത്തരത്തിൽ കസ്റ്റംസ് ഡിക്ലറേഷൻ നൽകി കൈവശം വെക്കാവുന്ന പണത്തിനു പരിധി നിശ്ചയിച്ചിട്ടില്ല പുതിയ നിബന്ധന സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ബാധകമാണ്.

തീവ്രവാദ സംഘടനകളിലേക്ക് പണം എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ്? ഡിക്ലറേഷൻ നിർബന്ധമാക്കിയത്. ലഗേജ? സൂക്ഷിക്കാൻ ഏൽപിച്ച് അപരിചിതർ സമീപിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കസ്റ്റംസ് അധികൃതർ മുന്നറിയിപ്പ് നൽകി.