യുഎഇയ്ക്ക് പിന്നാലെ ഒമാനിലും മൂടൽമഞ്ഞ് പിടിമുറുക്കിയതോടെ നിരവധി വിമാനങ്ങൾ റദ്ദാക്കുകയും പല വിമാനങ്ങളും സമയം തെറ്റി സർവ്വീസ് നടത്തുകയും ചെയ്യുന്നു. അടുത്ത രണ്ട് ദിവസങ്ങളിലൂടെ മഞ്ഞ് തുടരുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. യാത്രക്കിറങ്ങുന്നവർ സമയം ഉറപ്പാക്കിയ ശേഷം യാത്രക്കായി തിരിക്കണം.

റ്ദ്ദാക്കിയ വിമാനങ്ങളിൽ മസ്‌കത്ത്- ഷാർജ് സർ്വവീസും, ഫ്‌ളൈ ദുബായ് ഫ്‌ളൈറ്റും ഉൾപ്പെടുന്നു. കൂടാതെ രാജ്യത്തെ പ്രധാന റോഡുകളെല്ലാം തന്നെ മഞ്ഞ് മൂടിയതോടെ ഗതാഗത സർവ്വീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്.