ക്തമായ കാറ്റിനെത്തുടർന്ന് രാജ്യത്തെ എയർപോർട്ട്  പ്രവർത്തനം താറുമാറായി. മണിക്കൂ റിൽ 60 കി മീ വേഗതയിൽ കാറ്റ് വീശിയതോടെ വിമാനം പറത്താനാകാത്ത സ്ഥിതിയാണെന്ന് എയർപോർട്ട് ഉദ്യോഗസ്ഥർ പറയുന്നു. 100 ലധികം ഫ്‌ളൈറ്റുകൾ റദ്ദാക്കയതിനെത്തുടർന്ന് നിരവധി യാത്രക്കാർ ദുരിതതത്തിലായി.

യാത്ര എപ്പോൾ തുടരാനാകുമെന്നും പോലും അറിയാതെ നിരവധി പേരാണ് വിമാനത്താ വളങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റു വീശുന്നതിനാൽ വിമാനം റൺവേയിൽ ഇറക്കാനാകാത്ത അവസ്ഥയാണ്. സിഡ്നിയിൽ ഇറക്കേണ്ട വിമാനങ്ങൾ മറ്റു വിമാനത്താവള ങ്ങളിലേക്ക് തിരിച്ചു വിടുകയാണ്.

ക്വാണ്ടാസ് 26 ഡോമസ്റ്റിക് ഫ്ലൈറ്റുകളാണ് റദ്ദാക്കിയിരിക്കുന്നത്. വിർജിൻ ആസ്ട്രേലിയ 40ഓളം ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്. ആഭ്യന്തര വിമാന സർവീസുകളെയും കാറ്റ് കാര്യമായി ബാധിച്ചു.സിഡ്നി വിമാനത്താവളത്തിലെ മൂന്നിലൊന്ന് റൺവേകൾ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കാറ്റ് ശക്തമായാൽ കൂടുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് ലഭ്യമായ വിവരം.

വിമാനയാത്രയ്ക്ക് ടിക്കറ്റെടുത്തിരിക്കുന്നവർ വിമാനസർവീസുകളുടെ സമയപ്പട്ടിക പരിശോധിക്കണമെന്ന് വിമാനകമ്പനികൾ നിർദേശിച്ചിട്ടുണ്ട്.