- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
വെജിറ്റേറിയൻ ഫുഡ് ഓർഡർ ചെയ്യുക; വെബ് ചെക്ക് ഇൻ ചെയ്ത് തൊട്ടടുത്ത് വിൻഡോ ഉള്ള സീറ്റ് ബുക്ക് ചെയ്യുക; വിമാന യാത്രയിൽ നല്ല ഭക്ഷണവും ഉറക്കവും കിട്ടാനുള്ള കുറുക്കു വഴികൾ
വിമാനയാത്രയിൽ നല്ല സീറ്റും ഭക്ഷണവും ഉറക്കവും ലഭിക്കാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്? എന്നാൽ എപ്പോഴും അത് നടക്കണമെന്നില്ല.പലപ്പോഴും ഭക്ഷണം ലഭിക്കുന്നതിനായി കുറേ നേരം കാത്തിരിക്കേണ്ടി വരുകയും ചെയ്യും. തൽഫലമായി യാത്ര ദുരിതമായിത്തീരുകയും ചെയ്യും. എന്നാൽ ഇതിനായി കുറച്ച് മുന്നൊരുക്കങ്ങൾ നടത്തിയാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുകന്നതാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. ഇതിനായി വിമാനത്തിൽ വെജിറ്റേറിയൻ ഫുഡ് ഓർഡർ ചെയ്യുന്നതായിരിക്കും നല്ലത്. ടിക്കറ്റെടുക്കുന്നതിന് മുമ്പ് വെബ് ചെക്ക് ഇൻ ചെയ്ത് തൊട്ടടുത്ത് വിൻഡോ ഉള്ള സീറ്റ് ബുക്ക് ചെയ്താൽ യാത്ര സുഖകരമാകും. ഇത്തരത്തിലുള്ള ചില കുറുക്കുവഴികളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്. വിമാനത്തിൽ ഭക്ഷണം ലഭിക്കുന്നതിന് കാലതാമസമേറെയെടുക്കുന്നുവെന്നും അതിന് രുചിയില്ലെന്നുമുള്ള പരാതികൾ വ്യാപകമായി ഉയരാറുണ്ട്. ഇതിനെ മറികടന്ന് എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നതിനായി സ്‌കൈസ്‌കാനർ പിആർ മാനേജരായ വിക്ടോറിയ ബെയ്ലി സ്‌കൈസ്‌കാനർ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച ടിപ്പ്സുകൾ വെളിപ്പെ
വിമാനയാത്രയിൽ നല്ല സീറ്റും ഭക്ഷണവും ഉറക്കവും ലഭിക്കാൻ ആഗ്രഹമില്ലാത്ത ആരാണുള്ളത്? എന്നാൽ എപ്പോഴും അത് നടക്കണമെന്നില്ല.പലപ്പോഴും ഭക്ഷണം ലഭിക്കുന്നതിനായി കുറേ നേരം കാത്തിരിക്കേണ്ടി വരുകയും ചെയ്യും. തൽഫലമായി യാത്ര ദുരിതമായിത്തീരുകയും ചെയ്യും. എന്നാൽ ഇതിനായി കുറച്ച് മുന്നൊരുക്കങ്ങൾ നടത്തിയാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുകന്നതാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. ഇതിനായി വിമാനത്തിൽ വെജിറ്റേറിയൻ ഫുഡ് ഓർഡർ ചെയ്യുന്നതായിരിക്കും നല്ലത്. ടിക്കറ്റെടുക്കുന്നതിന് മുമ്പ് വെബ് ചെക്ക് ഇൻ ചെയ്ത് തൊട്ടടുത്ത് വിൻഡോ ഉള്ള സീറ്റ് ബുക്ക് ചെയ്താൽ യാത്ര സുഖകരമാകും. ഇത്തരത്തിലുള്ള ചില കുറുക്കുവഴികളെ കുറിച്ചാണ് ഇവിടെ പരാമർശിക്കുന്നത്.
വിമാനത്തിൽ ഭക്ഷണം ലഭിക്കുന്നതിന് കാലതാമസമേറെയെടുക്കുന്നുവെന്നും അതിന് രുചിയില്ലെന്നുമുള്ള പരാതികൾ വ്യാപകമായി ഉയരാറുണ്ട്. ഇതിനെ മറികടന്ന് എളുപ്പത്തിൽ ഭക്ഷണം ലഭിക്കുന്നതിനായി സ്‌കൈസ്‌കാനർ പിആർ മാനേജരായ വിക്ടോറിയ ബെയ്ലി സ്‌കൈസ്‌കാനർ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച ടിപ്പ്സുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ എളുപ്പം ഭക്ഷണം ലഭിക്കുന്നതിനായി താൻ ഏഷ്യൻ-വെജിറ്റേറിയൻ വിഭവങ്ങളാണ് ഓർഡർ ചെയ്യാറുള്ളതെന്ന് അവർ വെളിപ്പെടുത്തുന്നു. ഇത്തരം ഭക്ഷണം ഓർഡർ ചെയ്താൽ താരതമ്യേന വേഗത്തിൽ ലഭിക്കുമെന്നാണ് അവർ വിവരിക്കുന്നത്.
മാംസഭക്ഷണം കഴിക്കുന്നതിനെ തുടർന്ന് വിമാനയാത്രയിലുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവർ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്നു. വിമാനത്തിൽ ശരിയായ വിധത്തിലുള്ള സീറ്റിൽ ഇരിക്കുന്നതിലൂടെ യാത്രാ ക്ഷീണവും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാൻ സാധിക്കും. ഇതിലൂടെ മികച്ച രീതിയിൽ ഉറങ്ങാൻ സാധിക്കുമെന്നും വിദഗ്ദ്ധർ നിർദേശിക്കുന്നു. വിൻഡോയ്ക്കടുത്തുള്ള സീറ്റിലിരിക്കുന്നതിലൂടെ നിങ്ങൾക്ക് അമിത ലൈറ്റിൽ പെടാതെ ഇരിക്കാനാവുമെന്നും ഉറങ്ങുന്നതിനുള്ള അത്യാവശ്യം സാഹചര്യം ഉണ്ടാവുമെന്നുമാണ് സ്ലീപ്പ് എക്സ്പർട്ടായ ഡോ. ബ്രൂയുസ് പറയുന്നത്.
വിൻഡോ സീറ്റായാൽ ടോയ്ലറ്റിൽ പോകുന്നവരുടെ അലോസരങ്ങളിൽ നിന്നും അകന്ന് നിൽക്കാനും സാധിക്കുന്നു. സെക്യൂരിറ്റി ക്യൂവിൽ അധിക നേരം നിൽക്കുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ സാധിക്കുന്നതിലൂടെയും വിമാനയാത്രയിലെ വൈഷമ്യങ്ങൾ ചുരുക്കാനാവുമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്.