- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷത്തിലധികം തൊഴിലവസരങ്ങൾ നൽകാനൊരുങ്ങി ഫ്‌ളിപ്കാർട്ട് ബിഗ് ബില്ല്യൺ ഡെയ്സ്
കൊച്ചി : വരുന്ന ഉത്സവ സീസണോട് അനുബന്ധിച്ച് നടത്തുന്ന ബിഗ് ബില്ല്യൺ ഡെയ്സിൽ ഫ്‌ളിപ്കാർട്ട് നേരിട്ട് 70000 പേർക്കും പരോക്ഷമായി ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങളും സൃഷ്ടിക്കും. ബിഗ് ബില്ല്യൺ ഡേയ്സിന്റെ ഡെലിവറി എക്സിക്യൂട്ടീവുകൾ, ഓർഡറുകൾ എടുക്കുന്നവർ, സംഭരണം, തരംതിരിക്കൽ, പാക്കേജിങ്ങ്, വിഭവശേഷി, പരിശീലനം, വിതരണം എന്നീ മേഖലകളിൽ നടത്തുന്ന നിക്ഷേപങ്ങൾ ഉത്സവ സീസണിൽ അധിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഈ വർഷം 70000 പേരെയാണ് ഫ്‌ളിപ്കാർട്ട് വിതരണത്തിനായി ഉപയോഗിക്കുന്നത്, ഇതിന് പുറമെ വിൽപ്പനക്കാരുടെ പ്രദേശങ്ങളിലും പരോക്ഷമായി തൊഴിൽ സൃഷ്ടിക്കാൻ കാരണമാകും. ഡെലിവറിക്കായി 50000 കിരാനകളെ തെരഞ്ഞെടുത്തതും ഉത്സവകാലത്ത് ആയിരകണക്കിന് തൊഴിലവസരങ്ങൾ നൽകും. പുതിയ ജീവനക്കാർക്ക് ഇകോമേഴ്സിന്റെ വൈവിധ്യങ്ങളെക്കുറിച്ച് പരിശീലനവും നൽകും
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ, സാമ്പത്തികമേഖലയുടെ വളർച്ചാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാർട്ട് സീനിയർ വൈസ് പ്രസിഡണ്ട് അമിതേഷ് ജാ പറഞ്ഞു. സപ്ലൈ ചെയിൻ മാനേജ്മെന്റ്, ഉപഭോക്തൃ സേവനം, ഡെലിവറി, ഇൻസ്റ്റളേഷൻ, സുരക്ഷ, സാനിറ്റൈസേഷൻ നടപടികൾ ഒപ്പം കൈകൊണ്ട് കൈകാര്യം ചെയ്യുന്ന ഉപകരണങ്ങൾ, പിഓഎസ്് മെഷീനുകൾ, സ്‌കാനറുകൾ, വിവിധ മൊബൈൽ ആപ്ലിക്കേഷനുകൾ, ഇആർപി എന്നിവ ഉൾപ്പെടുന്ന ക്ലാസ് റൂം, ഡിജിറ്റൽ പരിശീലനം എന്നിവ ഫൽപ്കാർട്ട് നൽകും. പരിശീലനത്തിൽ പങ്കെടുക്കുന്ന തൊഴിലാളികൾക്ക് അവരുടെ കഴിവുകളെ ഉണർത്താനും ഇന്ത്യയിൽ അതിവേഗം വളരുന്ന ഇകൊമേഴ്സ് വ്യവസായത്തിൽ കരിയർ പുരോഗതിയും സാധ്യമാക്കും.