- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
31,990 രൂപയുടെ ഐഫോൺ സിക്സ് 9,990 രൂപയ്ക്ക് സ്വന്തമാക്കാൻ അവസരം; പകരം നല്കേണ്ടത് ഐഫോൺ സിക്സ് പ്ലസ്; മോട്ടോ എക്സ് പ്ലേയും അസൂസ് സെൻഫോൺ 2വും നല്കിയാൽ 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്കൗണ്ട്; ഓഫറുമായി ഫ്ളിപ്കാർട്ട്
മുംബൈ: സ്മാർട്ട് ഫോണുകളിലെ ഗ്ലാമർ താരമാണ് ഐഫോൺ. സ്റ്റാസ് സിംബലായും പ്രൊഫഷണൽ ഡിവൈസായും ഉപയോഗിക്കുന്ന ഐഫോൺ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും സ്വപ്നം തന്നെ. വെറും 9990 രൂപയ്ക്ക് ഐഫോൺ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാർട്ട്. 31,990 രൂപ വിലയുള്ള ഐഫോൺ6 ആണ് എക്സ്ചേഞ്ച് ആയി നല്കുന്നത്. 16 ജിബി മെമ്മറി സ്പേസുള്ള ചാരനിറത്തിലുള്ള ഫോൺ ആണിത്. ഏതാനും ചില ഫോണുകൾ നല്കുമ്പോഴാണ് പകരം ഐഫോൺ6 വിലകുറച്ച് ലഭിക്കുക. മോട്ടോ എക്സ് പ്ലേ, ഷവോമി റെഡ്മി4, വൺ+1, അസൂസ് സെൻഫോൺ 2 എന്നിവയ്ക്ക് 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുക. എന്നാൽ നിങ്ങളുടെ പക്കൽ ഒരു ഐഫോൺ 6 പ്ലസ് മാറ്റി നല്കാനുണ്ടെങ്കിൽ കേവലം 9990 രൂപയ്ക്ക് ഐഫോൺ6 സ്വന്തമാക്കാം. 22,000 രൂപയുടെ ഡിസ്കൗണ്ടാണ് എക്സ്ചേഞ്ചിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്. ഈ തുക 5 ശതമാനം ഡിസ്കൗണ്ടോടെ ബാങ്കുകളിൽ തവണകളായി അടക്കുകയുമാകാം. എക്സ്ചേഞ്ച് ഓഫർ ഫ്ളിപ്പ്കാർട്ട് അവതരിപ്പിച്ചെങ്കിലും ഐഫോൺ 6 പ്ലസ് നൽകി ആരെങ്കിലും ഐഫോൺ 6 വാങ്ങുമോ എന്ന
മുംബൈ: സ്മാർട്ട് ഫോണുകളിലെ ഗ്ലാമർ താരമാണ് ഐഫോൺ. സ്റ്റാസ് സിംബലായും പ്രൊഫഷണൽ ഡിവൈസായും ഉപയോഗിക്കുന്ന ഐഫോൺ സ്വന്തമാക്കുകയെന്നത് എല്ലാവരുടെയും സ്വപ്നം തന്നെ. വെറും 9990 രൂപയ്ക്ക് ഐഫോൺ ലഭിക്കുന്ന എക്സ്ചേഞ്ച് ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ഫ്ളിപ്പ്കാർട്ട്.
31,990 രൂപ വിലയുള്ള ഐഫോൺ6 ആണ് എക്സ്ചേഞ്ച് ആയി നല്കുന്നത്. 16 ജിബി മെമ്മറി സ്പേസുള്ള ചാരനിറത്തിലുള്ള ഫോൺ ആണിത്. ഏതാനും ചില ഫോണുകൾ നല്കുമ്പോഴാണ് പകരം ഐഫോൺ6 വിലകുറച്ച് ലഭിക്കുക. മോട്ടോ എക്സ് പ്ലേ, ഷവോമി റെഡ്മി4, വൺ+1, അസൂസ് സെൻഫോൺ 2 എന്നിവയ്ക്ക് 4,000 മുതൽ 6,000 വരെ രൂപയുടെ ഡിസ്കൗണ്ടാണ് ലഭിക്കുക.
എന്നാൽ നിങ്ങളുടെ പക്കൽ ഒരു ഐഫോൺ 6 പ്ലസ് മാറ്റി നല്കാനുണ്ടെങ്കിൽ കേവലം 9990 രൂപയ്ക്ക് ഐഫോൺ6 സ്വന്തമാക്കാം. 22,000 രൂപയുടെ ഡിസ്കൗണ്ടാണ് എക്സ്ചേഞ്ചിലൂടെ ഉപഭോക്താവിനു ലഭിക്കുന്നത്. ഈ തുക 5 ശതമാനം ഡിസ്കൗണ്ടോടെ ബാങ്കുകളിൽ തവണകളായി അടക്കുകയുമാകാം.
എക്സ്ചേഞ്ച് ഓഫർ ഫ്ളിപ്പ്കാർട്ട് അവതരിപ്പിച്ചെങ്കിലും ഐഫോൺ 6 പ്ലസ് നൽകി ആരെങ്കിലും ഐഫോൺ 6 വാങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. രണ്ടു വർഷം മുമ്പിറങ്ങിയ ഐഫോൺ 6 ഇപ്പോൾ ഔട്ട്ഡേറ്റ് ആണ്. കഴിഞ്ഞ വർഷമാണ് ആപ്പിൾ ഐഫോൺ 7ഉം 7പ്ലസും അവതരിപ്പിച്ചത്.