- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള സൈബർ പോരാട്ടത്തിന് ആദ്യ വിജയം; എയർടെല്ലുമായുള്ള സീറോപ്ലാൻ കരാറിൽ നിന്നും ഫ്ളാപ്പ്കാർട്ട് പിന്മാറി; ഇന്റർനെറ്റ് സമത്വത്തിന് പൂർണ്ണ പിന്തുണയെന്ന് ഫ്‌ളിപ്കാർട്ട് സിഇഒ
ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി ഫ്ളാപ്കാർട്ട്. വാടസ് ആപ്പും സകൈപ്പും ഉപയോഗിക്കുന്നതിന് അധികതുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ ട്രായി അഭിപ്രായ സ്വരൂപണം നടത്തുകയാണ്. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പ്രക്ഷോഭം ഇന്ത്യകണ്ട ഏറ്റവും വലിയ സൈബർ പോരാട്ടമായി മാറുന്നത
ന്യൂഡൽഹി: ഇന്റർനെറ്റ് സമത്വത്തിന് വേണ്ടിയുള്ള പോരാട്ടത്തിന് പിന്തുണയുമായി ഫ്ളാപ്കാർട്ട്. വാടസ് ആപ്പും സകൈപ്പും ഉപയോഗിക്കുന്നതിന് അധികതുക ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ ട്രായി അഭിപ്രായ സ്വരൂപണം നടത്തുകയാണ്. നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയുള്ള പ്രക്ഷോഭം ഇന്ത്യകണ്ട ഏറ്റവും വലിയ സൈബർ പോരാട്ടമായി മാറുന്നതിനിടെയാണ് ഇ കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ളാപ്കാർട്ട് പിന്തുണയുമായി എത്തിയത്. എയർടെല്ലുമായുള്ള സീറോ പ്‌ളാൻ കരാറിൽ നിന്ന് ഫ്‌ളിപ്പ് കാർട്ട് പിന്മാറി. നെറ്റ് ന്യൂട്രാലിറ്റിക്ക് തങ്ങൾ പൂർണ പിന്തുണ നൽകുകയാണെന്നും അതിനാൽ തന്നെ കരാറുമായി മുന്നോട്ട് പോവില്ലെന്നും ഫ്‌ളിപ്കാർട്ട് സിഇഒ സച്ചിൻ ബൻസൽ ട്വിറ്ററിലൂടെ വ്യക്തമാക്കി.
നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാക്കുന്നത് ചെറുകിട ആപ് ഡെവലപേഴ്‌സിനു വരെ ഭീഷണിയാണ്. അതിനാൽ തന്നെ നെറ്റ് ന്യൂട്രാലിറ്റി നിലനിർത്തണമെന്ന അഭിപ്രായമാണുള്ളത്. ട്രായിയുമായി ചേർന്നുള്ള സേവനദാതാക്കാളുടെ പുതിയ നീക്കത്തെ തങ്ങളും എതിർക്കുകയാണെന്നും സച്ചിൻ പറഞ്ഞു.
നെറ്റ് ന്യൂട്രാലിറ്റി സമത്വം നിലനിർത്തണമെന്നാവശ്യപ്പെട്ട് ട്രായിക്ക് ഇതിനോടകം മൂന്ന് ലക്ഷത്തിലേറെ ഇമെയിലുകൾ ലഭിച്ചു കഴിഞ്ഞു. നിലവിൽ ഇന്റർനെറ്റിലെ ഡാറ്റ ഉപയോഗത്തിനു മാത്രമാണ് ഉപഭോക്താക്കൾ സേവനദാതാക്കൾക്ക് പണം നൽകുന്നത്. ഒരു വെബ്‌സൈറ്റ് സന്ദർശിക്കാനോ, അതിലെ സേവനങ്ങൾ ഉപയോഗിക്കാനോ ഉപഭോക്താക്കൾ പ്രത്യേകം പണം നൽകേണ്ടതില്ല.
ടെലികോം റെഗുലേറ്ററി അഥോറിറ്റിയുടെ പുതിയ നയം നടപ്പായാൽ ഓരോ വെബ്‌സൈറ്റും സന്ദർശിക്കുന്നതിനും ആ വെബ്‌സൈറ്റ് വഴി വേഗതയേറിയ സേവനങ്ങൾ ലഭിക്കുന്നതിനും സേവനദാതാക്കൾക്ക് പണം നൽകേണ്ടി വരും. ഡി.ടി.എച്ച് വഴി ചില ചാനലുകൾ കിട്ടാൻ പ്രത്യേകം റീചാർജ് ചെയ്യണം എന്നതു പോലെ ഫേസ് ബുക്ക് കിട്ടാൻ പ്രത്യേക ഫേസ്‌ബുക്ക് പാക്കേജ് റീച്ചാർജ് ചെയ്യണം. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്.
Savetheinternet.in എന്ന സൈറ്റ് വഴി ട്രായിക്ക് ഇമെയ്ൽ അയച്ചാണ് പ്രതിഷേധം. നേരത്തെ സൈബർ കോമിക് ഗ്രൂപ്പായ ആൾ ഇന്ത്യ ബക്ച്യൂത് (എഐബി) ഇന്റർനെറ്റ് സംരക്ഷണത്തിനായി ഒരു വീഡിയോ തയ്യാറാക്കിയത് വൈറലായി മാറിയിരുന്നു. സൈബർസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബോളിവുഡും ഇതിനോടകം ഒത്തുചേർന്നിട്ടുണ്ട്. ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും എഐബി തയ്യാറാക്കിയ വീഡിയോ ട്വീറ്റ് ചെയ്ത് ഈ സൈബർ പോരാട്ടത്തിൽ പങ്കാളിയായി. ഹർഹാൻ അക്തറിനെ പോലുള്ളവരും നെറ്റ് ന്യൂട്രാലിറ്റിക്ക് പിന്തുണ അർപ്പിച്ച് ട്വീറ്റ് ചെയ്തു. ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖം ട്വിറ്ററിലൂടെ തന്റെ പ്രതിഷേധം അറിയിച്ചു. സോനാക്ഷി സിൻഹയും ഈ സൈബർ പോരാട്ടത്തിന്റെ ഭാഗമായി.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ