- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സീറോ മലബാർ രൂപത പ്രളയ ദുരിതാശ്വാസ ഫണ്ട് കൈമാറി
മെൽബൺ: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി എഴുപത്തിനാല് ഡോളർ (1,80,174.00) സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. ദുരിതാശ്വാസ ഫണ്ടുമായി ഔദാര്യപൂർവ്വം സഹകരിച്ച എല്ലാവരോടും രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ ചിന്തകൾക്കതീതമായി ജാതിമതഭേദമെന്യേ സംഘടനകളുടെയും ഇടവകകളുടെയും നല്ല മനസ്സുള്ള എല്ലാവരുടെയും സഹകരണത്തോടെ സ്തുത്യർഹമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ മുന്നോട്ട് വന്ന കേരളജനതയെ അഭിനന്ദിക്കുന്നതായി സർക്കുലറിലൂടെ ബോസ്‌കോ പിതാവ് അറിയിച്ചു. പ്രളയസമയത്ത് കേരളത്തിലുണ്ടായിരുന്ന പിതാവ് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.
മെൽബൺ: മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷത്തി എൺപതിനായിരത്തി ഒരു നൂറ്റി എഴുപത്തിനാല് ഡോളർ (1,80,174.00) സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി പിതാവ് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി.
ദുരിതാശ്വാസ ഫണ്ടുമായി ഔദാര്യപൂർവ്വം സഹകരിച്ച എല്ലാവരോടും രൂപതാധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ നന്ദി രേഖപ്പെടുത്തി. രാഷ്ട്രീയ ചിന്തകൾക്കതീതമായി ജാതിമതഭേദമെന്യേ സംഘടനകളുടെയും ഇടവകകളുടെയും നല്ല മനസ്സുള്ള എല്ലാവരുടെയും സഹകരണത്തോടെ സ്തുത്യർഹമായ രക്ഷാപ്രവർത്തനങ്ങൾ നടത്താൻ മുന്നോട്ട് വന്ന കേരളജനതയെ അഭിനന്ദിക്കുന്നതായി സർക്കുലറിലൂടെ ബോസ്‌കോ പിതാവ് അറിയിച്ചു. പ്രളയസമയത്ത് കേരളത്തിലുണ്ടായിരുന്ന പിതാവ് വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയിരുന്നു.
Next Story