തിരുവനന്തപുരം: കേരളത്തെ പുനർനിർമ്മിക്കാനുള്ള യജ്ഞത്തിൽ ഡാൽമിയ ഭാരത് ഗ്രൂപ്പിലെ തൊഴിലാളികളും പങ്കാളികളായി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളമാണ് തൊഴിലാളികൾ നൽകിയത്. ഡാൽമിയ ഭാരത് സൗത്ത് ലീഡർഷിപ്പ് ടീം അംഗങ്ങളായ ആർ വെങ്കിടേശൻ (എച്ച് ആർ), ആർ സഞ്ജയ് (സെയിൽസ്), പി. ജയചന്ദ്രൻ(കേരള സെയിൽസ്) എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി.

കേരളം ഇന്നു വരെ കണ്ടതിൽ വെച്ച് ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോയത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ പിന്തുണയ്ക്കാൻ ഒന്നിച്ചു നിൽക്കേണ്ടത് ഡാൽമിയ ഭാരതിന്റെ ഉത്തരവാദിത്തമാണെന്ന് ഡാൽമിയ ഭാരത് ഗ്രൂപ്പ് എച്ച് ആർ ഹെഡ് അജിത്ത് മേനോൻ പറഞ്ഞു.ദേശീയ ദുരന്തത്തിൽ നിന്നും കരകയറാൻ ഡാൽമിയ ഭാരത് ഗ്രൂപ്പിന്റെ ചെറിയ സംഭാവന സഹായകരമാകുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അജിത്ത് മേനോൻ കൂട്ടിച്ചേർത്തു.