ക്തമായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കാരണം കനത്ത നാശനഷ്ടം നേരിട്ട പ്രദേശമായ വെറ്റിലപ്പാറയിൽ, നിർധന കുടുംബത്തിന് ആശ്വാസവുമായി തണൽ - ജറേഷൻ അമേസിങ് ടീം പ്രവർത്തകർ. ഉരുൾപൊട്ടൽ ഭീഷണിയുള്ള മലമുകളിൽ നാല് പിഞ്ചു മക്കളുമൊത്ത് ചെറ്റക്കുടിലിൽ താമസിച്ച് വരികയായിരുന്ന കുടുംബത്തിന്റെ ദുരിതം കണ്ട് തെരട്ടമ്മൽ സ്വദേശി മൂന്ന് സെന്റ് സ്ഥലം ദാനമായി നൽകാൻ തയ്യാറായിരുന്നു..

ഭൂമിയുടെ റെജിസേ്‌ട്രേഷൻ പൂർത്തീകരിക്കാനുള്ള സാമ്പത്തികാവസ്ഥ പോലും ഇല്ലാതിരുന്ന കുടുംബത്തിന് സഹായവുമായിട്ടാണ് ഗോതമ്പറോഡിലെ തണൽ വെൽഫെയർ സൊസൈറ്റിയും ജനറേഷൻ അമേസിങ് ടീം അംഗങ്ങളും സഹായവുമായെത്തിയത്.

വെറ്റിലപ്പാറ ഗവ.ഹൈസ്‌കൂളിലെ വിദ്യാർത്ഥികളാണ് ഇവരുടെ മക്കൾ. സഹായധനം ഹെഡ്‌മാസ്റ്റർ മോഹൻദാസിന് ചാലിൽ അബ്ദുമാസ്റ്റർ കൈമാറി. തണൽ - ജി.എ. കോഡിനേറ്റർ സാലിം ജീറോഡ്, അബ്ദുല്ല തെരട്ടമ്മൽ, സീനിയർ അസി. റോജൻ പി.ജെ, സ്‌കൂൾ അദ്ധ്യാപകരായ സാദിഖ്, നൗഷാദ്, സജീവ്, ഹഫ്‌സത്ത്, ഷാറോൺ എന്നിവർ സംസാരിച്ചു.
ഖത്തർ 2022 ലോകകപ്പ് ഫുട്‌ബോളിന്റെ നടത്തിപ്പുകാരായ സുപ്രീം കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് ജനറേഷൻ അമേസിങ് വിവിധ രാജ്യങ്ങളിൽ സംഘടിപ്പിക്കുന്നത്.