ഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മഴിയിലും വെള്ളപ്പൊക്കത്തിലും കാന്റർബറിയിലെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഏറ്റവും മോശപ്പെട്ട കാലാവസ്ഥയിലൂടെയാണ് ക്രൈസ്റ്റ്ചർച്ച് ഉൾപ്പെടുന്ന കാന്റർബറി മേഖല ഇപ്പോൾ കടന്നു പോകുന്നത്.

കനത്ത മഴയെത്തുടർന്ന് Ashburton-ൽ 4000 വീടുകൾ വരെ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. ഈ പ്രദേശത്തെ കുടിയൊഴിപ്പിക്കൽ പദ്ധതികൾ ദ്രുതഗതിയിൽ നടക്കുന്നു. കനത്ത വെള്ളപൊക്കം കാന്റർബറി മേഖലയിലുടനീളമുള്ള എല്ലാ കമ്മ്യൂണിറ്റികളെയും ബാധിച്ചിട്ടുണ്ട്.കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കാന്റർബറിയിലെ മുഴുവൻ പ്രദേശങ്ങളിലും പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

തിങ്കളാഴ്ച വരെ തുടരുന്ന മഴ നൂറുവർഷത്തിനിടയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന മഴയായി മാറുമെന്നാണ് കണക്കുകൂട്ടൽ. പരമാവധി യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ നിൽക്കണമെന്ന് പൊലീസ് അറിയിപ്പുണ്ട്. കാന്റർബറി മേഖലയിലാകെ അനവധി റോഡുകൾ അടച്ചിരിക്കുകയാണ്.

കടുത്ത കാലാവസ്ഥയെത്തുടർന്നു ഏഴ് ദിവസത്തേക്ക് ആഷ്ബർട്ടനിൽ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖാപിച്ചു. കാന്റർബറി മേഖലകളിൽ കനത്ത മഴ തുടരുന്നത് മൂലം നദികൾ കവിഞ്ഞൊഴുകുകയാണ്. ചിലയിടങ്ങളിൽ വൈദ്യുതി ഇല്ല. പാലങ്ങളും വന്മരങ്ങളും കടപുഴകി വീണ് ഗതാഗത തടസ്സങ്ങളും നേരിടുന്നുണ്ട്.