- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ മേഖലയിൽ 2 കോടിയുടെ നഷ്ടം; കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകും; മന്ത്രി കർഷകർക്ക് ലഭിക്കുക പശു ഒന്നിന് 30000 രൂപയെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ മേഖലയിൽ 2 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി കന്നുകാലികൾ മരിച്ച കർഷകർക്ക് ധനസഹായം നൽകുമെന്നും മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ മൃഗസംരക്ഷണ, ക്ഷീരമേഖലയിൽ വലിയ നഷ്ടങ്ങൾ ഉണ്ടായി. പശുക്കൾ മരിച്ച കർഷകർക്ക് പശു ഒന്നിന് 30000 രൂപ ധനസഹായം നൽകും. പശു കിടാവിന് 15000 രൂപ നൽകും. ചത്ത കോഴി ഒന്നിന് 200 രൂപ വീതം നൽകുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാം.
മറുനാടന് മലയാളി ബ്യൂറോ
Next Story