രാജ്യത്ത് കനത്ത മഴ തുടരുകയാണ്. വരുന്ന ഞായറാഴ്‌ച്ച വരെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനം തുടരുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. ഇതോടെ സൗദിയുടെ വിവിധ പ്രവിശ്യകളിലെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം പതിനാറായി. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. ശേഷം കാലാവസ്ഥ തണുപ്പ് കാലത്തിന് വഴിമാറും.

കഴിഞ്ഞ ഒരാഴ്ചക്കിടെ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ അതിശമലയോര മേഖലയിൽ മഴ തിമർത്ത് പെയ്തു. കുത്തിയൊലിച്ചെത്തിയ മലവെള്ളപ്പാച്ചിലിൽ മക്കയടക്കം നിരവധി മേഖലയിൽ ജനങ്ങൾ ഒറ്റപ്പെട്ടു.

സിവിൽ ഡിഫൻസ് ഡയറക്ടറേറ്റാണ് മരിച്ചവരുടേയും രക്ഷപ്പെടുത്തിയവരുടേയും കണക്ക് പുറത്ത് വിട്ടത്. മക്കയിൽ നാലു പേർ മരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട 115 പേരെ രക്ഷപ്പെടുത്തി. അൽബാഹയിൽ മൂന്ന് പേർ മരിച്ചു. കിഴക്കൻ പ്രവിശ്യയിൽ രണ്ട് പേരാണ് മഴക്കെടുതിയെ തുടർന്നുള്ള അപകടത്തിൽ മരിച്ചത്. റിയാദ്, തബൂക്ക്, അസീർ, ഹാഇൽ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. മലവെള്ളപ്പാച്ചിൽ റിയാദിലെ താഴ്‌വരകളിൽ നിന്നും 37 പേര രക്ഷപ്പെടുത്തി. ശർഖിയയ്യിൽ 64 പേരെയും തബൂക്കിൽ 25 പേരയം അൽബാഹയിൽ 25 പേരെയും രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരും മലവെള്ളപ്പാച്ചിൽ വാഹങ്ങൾ കുടുങ്ങിയതാണ്.