ൽബൺ: കേരളത്തെ നടുക്കിയ പ്രളയ ദുരധത്തിലകപ്പെട്ട ലക്ഷോപലക്ഷം ജനങ്ങൾക്ക് കൈത്താങ്ങുകളാകാൻ സെന്റ്റ് പീറ്റേർസ് ക്‌നാനായ ചർച്ച് മെൽബണിലെ യുവാക്കളും/കുട്ടികളും രംഗത്ത്. ഈ വരുന്ന രണ്ടാമത് ശനിയ്യാഴ്ച (സെപ്റ്റബർ 8) രാവിലെ 10:00 മുതൽ മെൽബൺ സൗത്ത്- ഈസ്റ്റ് സബർബിലെ പ്രക്യാതമായ ജൽസ് പാർക്കിൽ ഒരു വാക്കത്തോൺ നടത്തുന്നതിന് ഉദ്ദേശിക്കുന്നു.

ജൽസ് പാർക്കിൽ എത്തുന്ന ജനങ്ങളുടെ ഇടയിലേക്ക് കടന്നുചെന്ന് കേരളത്തിലെ ജനലക്ഷങ്ങുടെ കഷ്ടപ്പാടുൾ വിവരിച്ച് തങ്ങളാൽ കഴിയുന്നത്ര സംഭാവനകൾ സമാഹരിക്കുവാണ് കുട്ടികൾ ആഗ്രഹിക്കുന്നത്. കൂരുന്നുകളുടെ ഈ ഏളിയ സംരംഭം ഒരു വൻ വിജയമാക്കുവാനും വലിയ തുക സമാഹരിക്കുവാനും സഹകരിക്കുവാൻ എല്ലാ നല്ലവരായ മെൽബൺ മലയാളികളോടും സെന്റ്റ് പീറ്റേർസ് ക്‌നാനായ ചർച്ച് മെൽബണിലെ യുവാക്കളും/കുട്ടികളും അഭ്യർത്ഥിക്കുന്നു.