- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
പ്രളയക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങായി 30 ലക്ഷം നൽകി സെന്റ് ലൂയിസ് മലയാളി അസോസിയേഷൻ
സെന്റ് ലൂയീസ്: കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ലക്ഷ്യത്തിലെത്താൻ മലയാളികൾക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളം.കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ പ്രളയം. നാടൊട്ടുക്ക് പുനർ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കെ പ്രാർത്ഥനകളോടെയും ഈ കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റണമെന്ന നിശ്ചയദാർഢ്യത്തോടെയും സെന്റ് ലൂയിസ് മലയാളികൾ അണിചേർന്നു. അതിന്റെ ഫലമായി 43,000 ഡോളർ (30 ലക്ഷം രൂപ) സമാഹരിച്ച് കേരളത്തിന് നൽകി. ഇവിടെയുള്ള ഓരോ കുഞ്ഞുങ്ങൾ പോലും ഇതിൽ ഭാഗമായി എന്നുള്ളത് അഭിനന്ദാർഹമാണ്. കൂൾ ടൺസ് (Kool Tunez) എന്ന പേരിലുള്ള കിഡ്സ് ഓക്കസ്ട്ര 5300 ഡോളർ സ്വരൂപിച്ച് മലയാളി അസോസിയേഷന് നൽകി. ധ്വനി ഫൗണ്ടേഷൻ ഓഫ് സെന്റ് ലൂയിസ് 6700 ഡോളർ സമാഹരിച്ചു നൽകി. ഈ തുക ഗവ: എൽ .പി . സ്‌കൂൾ ചക്കാല പുനർനിർമ്മാണത്തിനു വിനിയോഗിച്ചു. 5 ലക്ഷം രൂപയോളം ചെലവ് വന്ന ഈ പ്രോജക്ടിന്റെ ഭാഗമായി പുതിയ സ്മാർട്ട് ക്ലാസ്സ്റൂം, ഫര്ണിർ, കമ്പ്യൂട്ടർ ,സൗണ്ട് സിസ്റ്റം മുതലായ
സെന്റ് ലൂയീസ്: കേരളം ഇപ്പോൾ അതിജീവനത്തിന്റെ പാതയിലാണ്. ഒഴുക്കിനെതിരെ ആഞ്ഞു തുഴഞ്ഞു ലക്ഷ്യത്തിലെത്താൻ മലയാളികൾക്ക് കഴിയുമെന്നതിന്റെ തെളിവാണ് ഇന്നത്തെ കേരളം.കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ദുരന്തമായിരുന്നു കഴിഞ്ഞ ഓഗസ്റ്റിൽ ഉണ്ടായ പ്രളയം. നാടൊട്ടുക്ക് പുനർ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കെ പ്രാർത്ഥനകളോടെയും ഈ കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റണമെന്ന നിശ്ചയദാർഢ്യത്തോടെയും സെന്റ് ലൂയിസ് മലയാളികൾ അണിചേർന്നു. അതിന്റെ ഫലമായി 43,000 ഡോളർ (30 ലക്ഷം രൂപ) സമാഹരിച്ച് കേരളത്തിന് നൽകി.
ഇവിടെയുള്ള ഓരോ കുഞ്ഞുങ്ങൾ പോലും ഇതിൽ ഭാഗമായി എന്നുള്ളത് അഭിനന്ദാർഹമാണ്. കൂൾ ടൺസ് (Kool Tunez) എന്ന പേരിലുള്ള കിഡ്സ് ഓക്കസ്ട്ര 5300 ഡോളർ സ്വരൂപിച്ച് മലയാളി അസോസിയേഷന് നൽകി.
ധ്വനി ഫൗണ്ടേഷൻ ഓഫ് സെന്റ് ലൂയിസ് 6700 ഡോളർ സമാഹരിച്ചു നൽകി. ഈ തുക ഗവ: എൽ .പി . സ്‌കൂൾ ചക്കാല പുനർനിർമ്മാണത്തിനു വിനിയോഗിച്ചു. 5 ലക്ഷം രൂപയോളം ചെലവ് വന്ന ഈ പ്രോജക്ടിന്റെ ഭാഗമായി പുതിയ സ്മാർട്ട് ക്ലാസ്സ്റൂം, ഫര്ണിർ, കമ്പ്യൂട്ടർ ,സൗണ്ട് സിസ്റ്റം മുതലായവ സ്‌കൂളിനു വാങ്ങി നൽകി.
ഇത് കൂടാതെ, സമാഹരിച്ച തുക ആശാദീപം സ്പെഷ്യൽ സ്‌കൂൾ, കളമശ്ശേരി, ഈസ്റ്റ് ദേവസ്വം എൽ . പി . സ്‌കൂൾ, പള്ളാത്തുരുത്തി, ആലപ്പുഴ, വി സി.എസ് എച്ച്.എസ്.എസ്, പുത്തൻവേലിക്കര, പള്ളിപ്പുറം ഹാൻഡ്ലൂം സൊസൈറ്റി, ചെറായി, ഗവ: എൽ.പി.സ്‌കൂൾ ചെറായി എന്നിവയുടെ പുനർനിർമ്മാണത്തിനു വിനിയോഗിച്ചു.
ബാക്കി വന്ന തുകയായ 18,000 ഡോളർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മലയാളി അസോസിയേഷൻ ട്രെഷറർ എഡ്വിൻ ഫ്രാൻസിസ് ഡിസംബർ 26 നു മുഘ്യമന്ത്രിക്കു ചെക്ക് കൈമാറി.
മലയാളി അസോസിയേഷന്റെ കേരള ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഡിസംബർ 22 നു നടന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ പ്രസിഡന്റ് ഗോപാലകൃഷ്ണൻ ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ഏതു കോണിലായാലും മലയാളികൾ എന്നും ഒറ്റക്കെട്ടാണ് എന്ന സന്ദേശം നൽകും വിധത്തിലുള്ള പ്രവർത്തനം കാഴ്ചവെച്ച സെന്റ്. ലൂയിസ് മലയാളികൾക്ക് പ്രത്യേക നന്ദിയും സ്നേഹവും രേഖപ്പെടുത്തി. ധന സമാഹരണത്തിലും മറ്റു ദുരിതസസ്വ പ്രവർത്തനങ്ങളിൽ പെങ്കെടുക്കുകയും ചെയ്ത അസോസിയേഷൻ കമ്മിറ്റി, ബോർഡ് മെമ്പർ മാരെയും, അസോസിയേഷൻ അംഗങ്ങളെയും പ്രതേകം അഭിനന്ദിച്ചു.
സൗമ്യ നിധീഷ് അറിയിച്ചതാണിത്.