കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ കഴിഞ്ഞ വർഷത്തെ റോയൽറ്റി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള താത്പര്യം ചില ഗ്രന്ഥകർത്താക്കൾ ഡയറക്ടറെ അറിയിച്ചിരുന്നു. 2017-18 വർഷത്തെ റോയൽറ്റി തുകയും അനുവദിച്ച് ഉത്തരവായിട്ടുണ്ട്.

ഈ സാമ്പത്തിക വർഷത്തെ തുകയോ കഴിഞ്ഞ വർഷം അനുവദിച്ച ഗ്രന്ഥകർത്താക്കൾ കൈപ്പറ്റാത്ത തുകയോ പ്രളയബാധിതർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ താല്പര്യമുള്ളവർ റോയൽറ്റി ചാലഞ്ച് പദ്ധതി പ്രകാരം ഇൻസ്റ്റിറ്റ്യൂട്ടിന് സമ്മതപത്രം നൽകുന്ന പക്ഷം തുക ദുരിതാശ്വാസനിധിയിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് നേരിട്ട് ഒടുക്കുന്നതാണ്.

വെബ്സൈറ്റിൽ നിന്നും സമ്മതപത്രം എടുത്ത് പൂരിപ്പിച്ച് ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നാളന്ദ, തിരുവനന്തപുരം-3 എന്ന വിലാസത്തിലോ keralabhashatvm@gmail.com എന്ന ഇമെയിലിലോ 9605074005 എന്ന വാട്ട്സ്ആപ്പ് സന്ദേശമായോ അയക്കാം.