വെസ്റ്റ് വെർജീനിയ: കൊടുങ്കാറ്റും പ്രളയവും വെസ്റ്റ് വെർജീനിയയിൽ 20 പേരുടെ ജീവനെടുത്തതായി റിപ്പോർട്ടുകൾ. ശക്തമായ കാറ്റിൽ ഇവിടെ നൂറിലധികം വീടുകൾ നശിച്ചു. സംസ്ഥാനത്തൊട്ടാകെ നാശനഷ്ടം വിതച്ച കൊടുങ്കാറ്റിനെ തുടർന്ന് 55 കൗണ്ടികളിൽ 44 എണ്ണത്തിലും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.

ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് പലയിടത്തും ഇത്ര കനത്ത കാലാവസ്ഥാ ദുരിതമുണ്ടാകുന്നതെന്ന ഗവര്ണർ ഏൾ റേ ടോംബ്ലിൻ പറഞ്ഞു. ഒരു ഷോപ്പിങ് സെന്ററിൽ കുടുങ്ങിക്കിടക്കുന്ന അഞ്ഞൂറോളം പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ നൂറലധികം വീടുകൾ തകർന്നു. ആയിരക്കണക്കിന് വീടുകളിലെ വൈദ്യുതി ബന്ധം തടസപ്പെട്ടിരിക്കുകയാണ്. ഇരുനൂറോളം നാഷണൽ ഗാർഡ് പട്ടാളക്കാർ രക്ഷാപ്രവർത്തനത്തിൽ സഹായിക്കാൻ എത്തിയിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.