- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഏറ്റവും വലിയ പ്രളയ ഭീതിയിൽ ന്യൂയോർക്ക് നഗരമായ ബഫെലോ; നേരിടാൻ സന്നാഹങ്ങൾ തയ്യാർ
ന്യൂയോർക്കിലെ പടിഞ്ഞാറൻ നഗരമായ ബഫെലോയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ 12 പേരോളം കൊല്ലപ്പെട്ടു. 2.1 മീറ്റർ ഉയരത്തിലാണ് മഞ്ഞു കുമിഞ്ഞു കൂടിയത്. സൂര്യവെളിച്ചം വന്നെങ്കിലും അതോടൊപ്പം പ്രളയ മുന്നറിയിപ്പുമുണ്ട്. മഞ്ഞിനയിലായ ഇലകളും മറ്റും വന്നടിഞ്ഞ് ഡ്രൈനേജിൽ കുടുങ്ങുന്നതിനാൽ മഴ വെള്ളം ഒഴുകിപ്പോകാൻ വഴികളുണ്ടാവില്ലെ

ന്യൂയോർക്കിലെ പടിഞ്ഞാറൻ നഗരമായ ബഫെലോയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടായ കനത്ത മഞ്ഞു വീഴ്ചയിൽ 12 പേരോളം കൊല്ലപ്പെട്ടു. 2.1 മീറ്റർ ഉയരത്തിലാണ് മഞ്ഞു കുമിഞ്ഞു കൂടിയത്. സൂര്യവെളിച്ചം വന്നെങ്കിലും അതോടൊപ്പം പ്രളയ മുന്നറിയിപ്പുമുണ്ട്. മഞ്ഞിനയിലായ ഇലകളും മറ്റും വന്നടിഞ്ഞ് ഡ്രൈനേജിൽ കുടുങ്ങുന്നതിനാൽ മഴ വെള്ളം ഒഴുകിപ്പോകാൻ വഴികളുണ്ടാവില്ലെന്ന് വെതർ സർവീസ് കാലാവസ്ഥാ നിരീക്ഷകൻ ജോൺ ഹിച്ച്‌കോക്ക് പറയുന്നു. താപനില ഉയരുന്ന തിങ്ങളാഴ്ചയായിരിക്കും വലിയ പ്രളയം ഭീഷണി ഉണ്ടാകുകയെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകുന്നു.
മഞ്ഞു കട്ടകളിൽ കുടുങ്ങിയ വെള്ളം ഏതാണ്ട് 15 സെന്റിമീറ്റർ പെയ്ത മഴയോളം വരും. രണ്ടു ദിവസത്തിനുള്ളിൽ ഈ മഞ്ഞുരുകി വെള്ളമൊഴുകുമെന്ന് എറി കൗണ്ടി ഡെപ്യൂട്ടി എക്‌സിക്യുട്ടീവ് റിച്ചാർഡ് ടോബ് പറഞ്ഞു. ബുധനാഴ്ച വരെ പ്രളയ മുന്നറിയിപ്പു നൽകിയിരിക്കുകയാണ് ഈ പ്രദേശങ്ങളിലെല്ലാം. ഏറെ കാലത്തിനു ശേഷം വരുന്ന വലിയ പ്രളയത്തെ നേരിടാൻ ഒരുങ്ങിയിരിക്കുകയാണ് തങ്ങളെന്ന് ഗവർണർ ആൻഡ്ര്യൂ കുമോ പറഞ്ഞു. ഒന്നര മീറ്റർ വരെ വെള്ളത്തിൽ പ്രവർത്തിക്കുന്ന പമ്പുകളും ബോട്ടുകളും ഹെിലികോപ്റ്ററുകളുമെല്ലാം തയാറാക്കി വച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

