ഡബ്ലിൻ: രാജ്യത്ത് പരക്കെ പെയ്തുകൊണ്ടിരിക്കുന്ന മഴയെ തുടർന്ന് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മെറ്റ് ഐറീൻ. തെക്ക് പടിഞ്ഞാറൻ മേഖലകളെയാണ് വെള്ളപ്പൊക്കവും കനത്ത മഴയും കൂടുതൽ വലയ്ക്കുക. ഈ മേഖലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് വെതർ കാർഡ് നൽകിയിരിക്കുകയാണ്. രാജ്യത്തെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് ഇന്നലെ മഴ കൂടുതൽ നാശനഷ്ടങ്ങൾ വിതച്ചത്. എന്നാൽ വരും ദിവസങ്ങളിൽ രാജ്യത്ത് പരക്കെ മഴയ്ക്കും.

ക്ലാർക്ക്, കോർക്, കെറി തുടങ്ങിയ ആറോളം നഗരങ്ങളിൽ 35 തെട്ട് 50 മല്ലീമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീര പ്രദേശങ്ങളിൽ ഇത് 70 മില്ലീലിറ്റർ വരെയാവാനും സാധ്യതയുണ്ട്. 35 മില്ലീ ലിറ്റർ വരെ മഴ പെയ്യാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ ജനങ്ങൾക്ക് യെല്ലോ വാർണിങ്ങ് നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിലും ഇന്ന് പരക്കെ മഴ പെയ്യാൻ സാധ്യതയുണ്ട്.  

മഴ കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകയായ ഇവേലിൻ കസാക് പറഞ്ഞു.  കനത്ത മഴയും കാറ്റും അടുത്ത ആഴ്ച വരെ തുടരാനാണ് സാധ്യത.