റ്റവും ചൂടേറിയ നവംബറിന് ശേഷം ഓസ്ട്രേലിയ കടുത്ത മഴയിലേക്കും വെള്ളപ്പൊക്ക ത്തിലേക്കും പോകുന്നുവെന്ന് മുന്നറിയിപ്പുമായി കാലവസ്ഥാ വിഭാഗം. വിക്ടോറിയ, മെൽബൺ തുടങ്ങിയ പ്രദേശങ്ങളടക്കം കനത്ത മഴയെ തുടർന്ന് വെള്ളത്തിലാകുമെന്നാണ് വിലയിരുത്തുന്നത്.

എൻഎസ്ഡബ്ല്യൂവിന്റെ വിവിധഭാഗങ്ങളിൽ 36 മണിക്കൂറുകൾക്കുള്ളിൽ ഒരു മാസത്തെ മഴ പെയ്തിറങ്ങുമെന്നാണ് മുന്നറിയിപ്പ്. വിക്ടോറിയയുടെ വടക്ക് കിഴക്കൻ ഭാഗത്ത് 300 മില്ലീ മീറ്റർ മഴ ലഭിക്കുമെന്നും കലാവസ്ഥാ വിഭാഗം പറയുന്നു.

വ്യാഴാഴ്ച വൈകുന്നേരം പടിഞ്ഞാറ് ഭാഗത്ത് കാറ്റുകൾ വികസിച്ച് തുടർന്ന് വെള്ളിയാഴ്ച രാജ്യത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളിലേക്കും കാറ്റ് വ്യാപിക്കുന്നതായിരിക്കും.