- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്യൂൻസ് ലാൻഡിൽ ദുരിതം തുടരുന്നു; പ്രളയത്തിൽ മുങ്ങി ബ്രിസ്‌ബേൻ, വാഹനങ്ങൾ വെള്ളത്തിനടിയിലായി, റോഡുകൾ പലതും അടച്ചു
ബ്രിസ്‌ബേൻ: രണ്ടു ദിവസമായി തുടരുന്ന പേമാരിയിൽ ബ്രിസ്‌ബേൻ മുങ്ങി. മുപ്പതിലധികം റോഡുകളെ സാരമായി ബാധിച് പ്രളയത്തിൽ വാഹനങ്ങൾ അപ്പാടെ മുങ്ങിയിരിക്കുകയാണ്. ബ്രൂസ് ഹൈവേ ഉൾപ്പെടെയുള്ള പാതകളിൽ വെള്ളം പൊങ്ങിയതോടെ ഗതാഗതം താറുമാറായി. ന്യൂ സൗത്ത് വേൽസ്- ക്വീൻസ് ലാൻഡ് അതിർത്തിയിൽ രൂപം കൊണ്ട ന്യൂനമർദമാണ് മോശം കാലാവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകിയും ഗോൾഡ് കോസ്റ്റിൽ പേമാരി തുടരുകയാണെന്നാണ് റിപ്പോർട്ട്. ന്യൂ സൗത്ത് വേൽസിലും കനത്ത മഴ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്. ഗോൾഡ് കോസ്റ്റ് മേഖലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ 382 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മൗണ്ട് താമ്പോറിനിൽ 357 മില്ലി മീറ്റർ മഴയും ലഭിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് ഈ മേഖലകളിലെല്ലാം തന്നെ വൈദ്യുതിയും വിഛേദിക്കപ്പെട്ടു. റോഡിലേക്ക് മരങ്ങൾ കടപുഴകി വീണതു മൂലം ഗതാഗതം സ്തംഭിച്ചു. സ്റ്റേറ്റ് എമർജൻസി സ
ബ്രിസ്‌ബേൻ: രണ്ടു ദിവസമായി തുടരുന്ന പേമാരിയിൽ ബ്രിസ്‌ബേൻ മുങ്ങി. മുപ്പതിലധികം റോഡുകളെ സാരമായി ബാധിച് പ്രളയത്തിൽ വാഹനങ്ങൾ അപ്പാടെ മുങ്ങിയിരിക്കുകയാണ്. ബ്രൂസ് ഹൈവേ ഉൾപ്പെടെയുള്ള പാതകളിൽ വെള്ളം പൊങ്ങിയതോടെ ഗതാഗതം താറുമാറായി.
ന്യൂ സൗത്ത് വേൽസ്- ക്വീൻസ് ലാൻഡ് അതിർത്തിയിൽ രൂപം കൊണ്ട ന്യൂനമർദമാണ് മോശം കാലാവസ്ഥയ്ക്കു കാരണമായിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശനിയാഴ്ച വൈകിയും ഗോൾഡ് കോസ്റ്റിൽ പേമാരി തുടരുകയാണെന്നാണ് റിപ്പോർട്ട്. ന്യൂ സൗത്ത് വേൽസിലും കനത്ത മഴ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്.
ഗോൾഡ് കോസ്റ്റ് മേഖലയിൽ വെള്ളിയാഴ്ച രാവിലെ മുതൽ 382 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. മൗണ്ട് താമ്പോറിനിൽ 357 മില്ലി മീറ്റർ മഴയും ലഭിച്ചിരുന്നു. ശക്തമായ കാറ്റിനെ തുടർന്ന് ഈ മേഖലകളിലെല്ലാം തന്നെ വൈദ്യുതിയും വിഛേദിക്കപ്പെട്ടു. റോഡിലേക്ക് മരങ്ങൾ കടപുഴകി വീണതു മൂലം ഗതാഗതം സ്തംഭിച്ചു. സ്റ്റേറ്റ് എമർജൻസി സർവീസസിന് ആയിരത്തിലധികം കോളുകളാണ് ലഭിച്ചത്. ഇതിൽ പകുതിയും ബ്രിസ്‌ബേനിൽ നിന്നുള്ളവ ആയിരുന്നു.
ക്യൂൻസ് ലാൻഡിന്റെ പല മേഖലകളിലും കാറ്റ് നാശനഷ്ടങ്ങൾ വിതച്ചിട്ടുണ്ട്. രാജ്യമെമ്പാടും മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ കാറ്റു വീശുമെന്ന് മുന്നറിയിപ്പുണ്ട്. നോർത്ത് കോസ്റ്റിൽ മണിക്കൂറിൽ 314 കിലോമീറ്റർ വേഗത്തിലാണ് കാറ്റു വീശുക. ട്വീഡ് മേഖലയിൽ മിന്നൽ പ്രളയം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.