- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളപ്പൊക്കെ കെടുതികൾ തുടരുന്നു; ഷാനോൻ നദിയിൽ ജലനിരപ്പ് വീണ്ടും വർധിക്കുമെന്ന് മുന്നറിയിപ്പ്; മഴയ്ക്ക് ശമനമില്ലാതെ അയർലണ്ട്
ഡബ്ലിൻ: മഴ ശമനമില്ലാതെ തുടരുന്നതിനാൽ വെള്ളപ്പൊക്ക കെടുതികളിൽ കുരുങ്ങി നിവാസികൾ. തിങ്കളാഴ്ചയും കനത്ത മഴ പ്രവചിച്ചിട്ടുള്ളതിനാൽ ഷാനോൻ നദിയിലെ ജലനിരപ്പ് ഇനിയും വർധിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ ശമനമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തേയും കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ശക്തമാ
ഡബ്ലിൻ: മഴ ശമനമില്ലാതെ തുടരുന്നതിനാൽ വെള്ളപ്പൊക്ക കെടുതികളിൽ കുരുങ്ങി നിവാസികൾ. തിങ്കളാഴ്ചയും കനത്ത മഴ പ്രവചിച്ചിട്ടുള്ളതിനാൽ ഷാനോൻ നദിയിലെ ജലനിരപ്പ് ഇനിയും വർധിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മഴ ശമനമില്ലാതെ തുടർന്നുകൊണ്ടിരിക്കുന്നതിനാൽ രക്ഷാപ്രവർത്തനത്തേയും കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ശക്തമായ മഴയിൽ നീരൊഴുക്ക് വർധിച്ചിരിക്കുന്നതാണ് ഷാനോൻ നദിയിലെ ജലനിരപ്പിൽ വർധന വരുത്തിയിരിക്കുന്നത്. സ്പ്രിങ്ഫീൽഡ്, മോണ്ട്‌പെലീയർ, കാസിൽകോന്നൽ, മൗണ്ട് ഷാനോൻ, ലിൻസാഗ്രി, യൂണിവേഴ്‌സിറ്റി ഓഫ് ലീമെറിക്ക് തുടങ്ങിയ മേഖലകളിൽ വെള്ളപ്പൊക്കെ കെടുതികൾ വർധിച്ചിട്ടുണ്ട്. കോർബല്ലി മേഖലകളിലുള്ളവർക്ക് പ്രളയം ഏറെ നാശനഷ്ടങ്ങൾ വരുത്തിയിരിക്കുകയാണ്. റിച്ച്‌മോണ്ട് പാർക്കിനു സമീപമുള്ള പല വീടുകളിലും വെള്ളം കയറി. കാറുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
ഒരു ആഴ്ചയിൽ തന്നെ രണ്ടാമത്തെ തവണയാണ് കോ ക്ലെയറിലുള്ള സെന്റ് ഫ്‌ലാനൻസ് കോളേജിൽ വെള്ളം കയറുന്നത്. മഴയും വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. വെള്ളപ്പൊക്കമുണ്ടായ മേഖലകളിൽ ഉടൻ തന്നെ വെള്ളം ഇറങ്ങിപ്പോകുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്ന് ഗാർഡ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. റോഡുകളിലെല്ലാം വെള്ളം കയറിയിട്ടുള്ളതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നാണ് മുന്നറിയിപ്പ്.
കനത്ത മഴയെതുടർന്ന ജലനിരപ്പ് വർധിച്ച നദികളിൽ ജലനിരപ്പ് താഴാൻ ആഴ്ചകളെടുക്കുമെന്നാണ് കരുതുന്നത്. രാജ്യത്തെ ഭൂരിഭാഗം മേഖലകളിലും ഏറെ നാൾ ഇനി വെള്ളത്തിനടിയിൽ തന്നെ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. വെള്ളം കയറി ജീവനു തന്നെ ഭീഷണി ഉണ്ടായതിനെ തുടർന്ന് അമ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കനത്ത മഴയിൽ വൈദ്യുതി ബന്ധം വിഛേദിക്കപ്പെടുന്നതും പതിവായി. ഈ ആഴ്ച എല്ലാ ദിവസവും മഴ പെയ്യുമെന്നു തന്നെയാണ് കാലാവസ്ഥാ പ്രവചനം.