രാജ്യത്ത് ഭീതിവിതച്ച് എത്തിയ ടൊർണാഡോ ചുഴലിക്കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങൾ. ക്രൈസ്റ്റ് ചർച്ചും ഒട്ടാഗോയും, ടിമാറും വെള്ളത്തിൽ മുങ്ങി. പലറോഡുകളിലും ഗതാഗതം നിലച്ചു. വെള്ളപ്പൊക്കത്തിനൊപ്പം മലിനജല ചോർച്ചയും ഉണ്ടായതോടെ ജനങ്ങൾ ദുരിത്തതിലായി.

ഒമാറ് പ്രദേശത്താണ് വെള്ളം കയറിയതോടെ മലിന ചോർച്ചയും ഉണ്ടായത്. ഡ്യൂൻഡെൻ പ്രദേശത്ത് കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് റോഡുകൾ പലതും അടച്ചു. ക്രൈസ്റ്റ് ചർച്ച് ഭാഗത്ത് ജനങ്ങൾക്ക് കൗൺസിൽ കുടിയൊഴിക്കൽ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഏത് സമയത്തും വീടുകളിൽ നിന്ന് ഒഴിഞ്ഞ് മാറേണ്ട അവസ്ഥ വന്നേക്കാമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കുന്നത്. പല ഭാഗങ്ങളിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

വൈറ്റകി, ഡ്യൂൻഡെൻസ സെൽവൈൻ എന്നിവിടങ്ങൾക്ക് ജനങ്ങൾക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ വിഭാഗം അറിയിച്ചിരിക്കുന്നത്. വാഹനവുമായി പുറത്തിറങ്ങുന്നവർക്ക് ജാഗ്രതാ മുന്നറിയിപ്പുണ്ട്.