ഇർവിങ് (ഡാലസ് ) : ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെരക്തസാക്ഷിത്വദിനമായ ജനുവരി 30ന് ഡാലസ് ഫോർട്ട് വർത്തിലെ ഇന്ത്യൻപൗരാവലി മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുമ്പിൽ പുഷ്പാഞ്ജലിഅർപ്പിച്ചു. എഴുപതാമത് രക്തസാക്ഷിത്വ ദിനത്തിൽ ഇർവിങ് മഹാത്മാഗാന്ധി പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ എ.പി.നഗ്രിത്ത് 'രഘുപതി രാഘവ രാജാറാം' എന്ന കീർത്തനം ആലപിച്ചു.

ആയുധം എടുക്കാതെ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരേനിരന്തരം സമരം നടത്തി ഇന്ത്യൻ സ്വാതന്ത്ര്യം ഒരു യാഥാർത്ഥ്യമാക്കിയമഹാത്മാ ഗാന്ധിയുടെ മാതൃക ഇന്നത്തെ കാലഘട്ടത്തിലും അനുകരണീയമാണെന്ന്മഹാത്മാ ഗാന്ധി മെമോറിയൽ ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കൂറ പറഞ്ഞു.

ആധുനിക യുഗത്തിൽ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു സന്ദേശം കൈമാറുകഎന്നത് വളരെ എളുപ്പമാണെങ്കിൽ ദശാബ്ദങ്ങൾക്കു മുമ്പ് മഹാത്മജിയുടെസന്ദേശം ലക്ഷകണക്കിന് ജനങ്ങളിൽ (ഇന്ത്യയിലും വിദേശത്തും) എങ്ങനെഎത്തിക്കാൻ കഴിഞ്ഞു എന്നത് മഹാത്മജിയെ ലോകജനത എത്രമാത്രംബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തിരുന്നുവെന്നതിന് തെളിവാണെന്നുംഡോ.പ്രസാദ് പറഞ്ഞു. എഴുപതാം വയസ്സിൽ മഹാത്മജി ലോകത്തോട് വിടപറഞ്ഞുവെങ്കിലും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നുവെന്ന്എം.ജി.എം.എൻ.ടി ബോർഡ് ഡയറക്ടർ കമാൽ പറഞ്ഞു. ശബ്നം, റാവു കൽവാലതുടങ്ങിയവരും അനുസ്മരണ പ്രസംഗങ്ങൾ നടത്തി.