ഫ്ളോറിഡാ: ഫ്ളോറിഡാ സ്‌കൂൾ വെടിവെപ്പ് നടത്തിയ നിക്കോളസ് ക്രൂസിന്ആളുകളെ കൊല്ലുന്നതിനുള്ള പ്രവണത ഉണ്ടെന്ന് സൂചന ലഭിച്ചിട്ടും, നടപടികൾസ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എഫ്ബി ഐ ഡയറക്ടർ ക്രിസ്റ്റൊഫറെ രാജിവെക്കണമെന്ന് ഫ്ളോറിഡാ ഗവർണർറിക്ക് സ്‌ക്കോട്ട് ആവശ്യപ്പെട്ടു.

17 നിരപരാധികൾ മരിച്ച സംഭവത്തിൽ ക്ഷമ ചോദിച്ചാൽ ഇവരുടെ ജീവൻതിരിച്ച് ലഭിക്കുമോ, പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാടിൽവേദനിക്കുന്ന ഹൃദയങ്ങളെ ആശ്വസിപ്പിക്കുവാൻ 'അപ്പോളജി'ക്കാവുമോഗവർണർ ചോദിച്ചു.നിക്കോളസുമായി അടുത്ത ബന്ധമുള്ള ഒരാൾ ജനുവരി 5 ന്‌നിക്കോഴസിന്റെ ഗണ്ണിനെ കുറിച്ചും, ആളുകളെ കൊല്ലുന്നതിനുള്ള
താൽപര്യത്തെ  കുറിച്ചും സോഷ്യൽ മീഡിയായിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളെ
കുറിച്ചും, സ്‌കൂൾ വെടിവെപ്പ് നടത്തുന്നതിന് സാധ്യതയുണ്ടെന്നുംചൂണ്ടിക്കാട്ടി എഫ് ബി ഐ ഔദ്യോഗിക ടിപ് ലൈനിൽ സന്ദേശം അയച്ചിരുന്നത്ഗൗരവമായി എടുത്തിരുന്നെങ്കിൽ ഇത്രയും വലിയ ഒരു സംഭവംഒഴിവാക്കാമായിരുന്നുവെന്നും ഗവർണർ പറഞ്ഞു.

എഫ് ബി ഐ മയാമി ഫീൽഡ് ഓഫീസിൽ ലഭിച്ച സന്ദേശം മുഖവിലയ്ക്കെടുത്തില്ല.എന്നും ഗവർണർ കുറ്റപ്പെടുത്തി. അച്ചടക്ക ലംഘനത്തിന് സ്‌കൂളിൽനിന്നും പുറത്താക്കിയ ക്രൂസിന് ദിവസങ്ങൾക്കുള്ളിൽ ഇത്രയും മാരകശേഷിയുള്ള റൈഫിൾ വാങ്ങുന്നതിന് ക്ലിയറൻസ് സർട്ടിഫിക്കറ്റ്ലഭിച്ചതെങ്ങനെയെന്നും മനസ്സിലാകുന്നില്ല.എഫ് ബി ഐക്ക് ലഭിച്ച ടിപ് ലൈൻസന്ദേശം അന്വേഷിക്കാതെ പോയതെന്താണെന്ന് പഠിച്ച് റിപ്പോർട്ട്
സമർപ്പിക്കുന്നതിന് അറ്റോണി ജനറൽ ജെഫ് സെസ്സൻഷഡ് ഉത്തരവിട്ടു