- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
കള്ളനെന്നു കരുതി ഭർത്താവ് വെടിവച്ചത് ഭാര്യയ്ക്കിട്ട്; ഫ്ളോറിഡയിൽ ഭർത്താവിന്റെ വെടിയേറ്റ് ഭാര്യ മരിച്ചു; കേസെടുക്കുന്നില്ലെന്ന് പൊലീസ്
ഫ്ളോറിഡാ: രാത്രിയിൽ ഉറങ്ങാൻ കിടന്ന ഭാര്യയും ഭർത്താവുംഉറക്കത്തിൽ നിന്നും ഞെ്ട്ടി ഉണർന്നത് ഏതോ ശബ്ദം കേട്ടാണ്.കിടക്കയിൽ നിന്നും എഴുന്നേറ്റ് ഇരുവരും വീടിനകം മുഴുവൻ പരിശോധനനടത്തിയിട്ടും കള്ളനെ കണ്ടെത്താനായില്ല. ഏപ്രിൽ 25 ബുധനാഴ്ചയായിരുന്നു സംഭവം.നേയ്തൻ സിമ്മൺസ്, അലിസൺസിമ്മൻസും(31) വീണ്ടും ഉറങ്ങാൻ കിടന്നു.45 മിനിട്ടുകൾക്കുശേഷംഭാര്യ എഴുന്നേറ്റു ബാത്ത്റൂമിലേക്ക് പോയി. തിരിച്ചുവരുന്നതിനിടയിൽസെൽഫോണിലെ ലൈറ്റ് തെളിയിച്ചു. ഇതിനിടെ ഉറക്കത്തിൽ നിന്നും ഉണർന്നുഭർത്താവു കണ്ടത് സെൽഫോണിന്റെ ഫൽഷ് ലൈറ്റാണ്. പിന്നെ ഒന്നും ചിന്തിച്ചില്ല. മുമ്പിലേക്ക് വരുന്നത് കള്ളനാണെന്ന് കരുതിരണ്ടു തവണയാണ് നെയ്തൻ നിറയൊഴിച്ചത്. വെടിയുണ്ട ഏറ്റ് ഭാര്യ പിടഞ്ഞുവീണു മരിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകംമരണമടഞ്ഞിരുന്നു. മരിക്കുന്നതിന് മുമ്പ് ഭാര്യ പറഞ്ഞതും, ഭർത്താവിൽ നിന്നും പൊലീസ്എടുത്ത മൊഴിയും ഒത്തു പോകുന്നതിനാൽ ഭർത്താവിനെതിരെകേസ്സെടുക്കുന്നില്ലെന്നും, ഇതൊരു അപകടമായി പരിഗണിക്കുമെന്നും വിന്റർഗാർഡൻ പൊലീസ് പറഞ്ഞു. എന്നാ
ഫ്ളോറിഡാ: രാത്രിയിൽ ഉറങ്ങാൻ കിടന്ന ഭാര്യയും ഭർത്താവുംഉറക്കത്തിൽ നിന്നും ഞെ്ട്ടി ഉണർന്നത് ഏതോ ശബ്ദം കേട്ടാണ്.കിടക്കയിൽ നിന്നും എഴുന്നേറ്റ് ഇരുവരും വീടിനകം മുഴുവൻ പരിശോധനനടത്തിയിട്ടും കള്ളനെ കണ്ടെത്താനായില്ല.
ഏപ്രിൽ 25 ബുധനാഴ്ചയായിരുന്നു സംഭവം.നേയ്തൻ സിമ്മൺസ്, അലിസൺസിമ്മൻസും(31) വീണ്ടും ഉറങ്ങാൻ കിടന്നു.45 മിനിട്ടുകൾക്കുശേഷംഭാര്യ എഴുന്നേറ്റു ബാത്ത്റൂമിലേക്ക് പോയി. തിരിച്ചുവരുന്നതിനിടയിൽസെൽഫോണിലെ ലൈറ്റ് തെളിയിച്ചു. ഇതിനിടെ ഉറക്കത്തിൽ നിന്നും ഉണർന്നുഭർത്താവു കണ്ടത് സെൽഫോണിന്റെ ഫൽഷ് ലൈറ്റാണ്.
പിന്നെ ഒന്നും ചിന്തിച്ചില്ല. മുമ്പിലേക്ക് വരുന്നത് കള്ളനാണെന്ന് കരുതിരണ്ടു തവണയാണ് നെയ്തൻ നിറയൊഴിച്ചത്. വെടിയുണ്ട ഏറ്റ് ഭാര്യ പിടഞ്ഞുവീണു മരിച്ചു. ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഇതിനകംമരണമടഞ്ഞിരുന്നു.
മരിക്കുന്നതിന് മുമ്പ് ഭാര്യ പറഞ്ഞതും, ഭർത്താവിൽ നിന്നും പൊലീസ്എടുത്ത മൊഴിയും ഒത്തു പോകുന്നതിനാൽ ഭർത്താവിനെതിരെകേസ്സെടുക്കുന്നില്ലെന്നും, ഇതൊരു അപകടമായി പരിഗണിക്കുമെന്നും വിന്റർഗാർഡൻ പൊലീസ് പറഞ്ഞു. എന്നാൽ സംഭവത്തെ കുറിച്ചു അന്വേഷണംനടത്തുമെന്നും ഇവർ അറിയിച്ചു.