ഹൂസ്റ്റൺ: ഹൂസ്റ്റണിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ച് വീശിയടിച്ചഹാർവിയും, പേമാരിയും, വെള്ളപ്പൊക്കവും ടെക്സസ് ജനതയുടെകർമ്മഫലമാണെന്ന് ട്വിറ്റർ ചെയ്ത റ്റാംബ യൂണിവേഴ്സിറ്റി പ്രൊഫസർകെന്നത്ത സ്റ്റോറിയെ ജോലിയിൽ നിന്നും പിരിച്ച് വിട്ടു. ടെക്സസ്സിൽഡൊണാൾഡ് ട്രംമ്പിനെ പിന്തുണ നൽകി വിജയിപ്പിച്ചതിന്റെ പരിണിതഫലമാണിതെന്നും ട്വിറ്റർ സന്ദേശത്തിൽ ചൂണ്ടികാണിക്കുന്നു.

ഞായറാഴ്ചയായിരുന്നു കെന്നത്ത് സോഷ്യൽ മീഡിയായിൽ സന്ദേശം നൽകിയത്.തുടർന്ന് ശക്തമായ പ്രതിഷേധമാണ് എല്ലാഭാഗത്ത് നിന്നും ഉയർന്നത്.റ്റാംമ്പ യൂണിവേഴ്സിറ്റി അധികൃതരുടെ ശ്രദ്ധയിൽ സംഭവം പെട്ടതിനെതുടർന്ന് പ്രൊഫസറെ ചൊവ്വാഴ്ച (ഓഗസ്റ്റ് 29ന്) ജോലിയിൽ നിന്നുംപിരിച്ചുവിട്ടു. പ്രൊഫസറുടെ നടപടിയിൽ യൂണിവേഴ്സിറ്റി അധികൃതർ ഖേതംപ്രകടിപ്പിക്കുകയും, ശക്തമായി അപലപിക്കുകയും ചെയ്തു. പ്രൊഫസറുടെ പ്രസ്ഥാവനമൂലം വേദനിക്കുന്നവരുടെ ഹൃദയവികാരം ഞങ്ങൾമനസ്സിലാക്കുന്നു വെന്നും, മാപ്പപേക്ഷിക്കുന്നുവെന്നും യൂണിവേഴ്സിറ്റിപുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.

ദുരിത ബാധിതരുടെ മേൽ കൂടുതൽ ദുരിതം വിതക്കുന്നതായിരുന്നു എന്റെപ്രസ്ഥാവനയെന്നും , ഇതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നുംപിന്നീട് കെന്നത്ത് പറഞ്ഞു. ഞാൻ വിധിയിൽ വിശ്വസിക്കുന്നില്ലെന്നും,എന്നാൽ ഇത്തരം സഭവങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായി ചിന്തിച്ചുപോയതാണെന്നും പ്രൊഫസർ തുടർന്ന് അറിയിച്ചു.