- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളോറിഡ സെന്റ് മേരീസ് ദേവാലയം പത്താമത് വാർഷികാഘോഷ നിറവിൽ
ഫ്‌ളോറിഡ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഫ്‌ലോറിഡ സെന്റ് മേരീസ് ജാക്കോബൈറ്റ് ദേവാലയത്തിന്റെ പത്താമത് സ്ഥാപക വർഷം സമുചിതമായി ആഘോഷിന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് ഇടവക മെത്രാപ്പൊലീത്ത യൽദൊ മോർ തിത്തോസ് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇടവകയുടെ ചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീർ പ്രസിദ്ധീകരിക്കുന്നതിനും വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലേശങ്ങളാൽ കഷ്ടപ്പെടുന്ന സിറിയയിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കുന്നതിനുള്ള ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കുന്നതിനും തീരുമാനിച്ചു. സുവനീർ പ്രസിദ്ധീകരണ കമ്മിറ്റിയംഗങ്ങളായി ഡോ. ജോൺ തോമസ് (ചീഫ് എഡിറ്റർ), ഡീ. ജോഷ് തോമസ്, ജോളി പൈലി, ജോർജ് മാലിയിൽ, സൂസൻ ചെറിയാൻ എന്നിവരെ തെരഞ്ഞെടുത്തു. ഇടവകയുടെ ആത്മീകവും ഭൗതീകവുമായ പുരോഗതിക്കും ഉന്നമനത്തിനുമായി നിസ്വാർഥ സേവനം നടത്തിയ മുൻ വികാരിമാരായ ഫാ. ജോർജ് ഏബ്രഹാം, ഫാ. ഷിബു ഏബ്രഹാം, ഫ
ഫ്‌ളോറിഡ: അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഫ്‌ലോറിഡ സെന്റ് മേരീസ് ജാക്കോബൈറ്റ് ദേവാലയത്തിന്റെ പത്താമത് സ്ഥാപക വർഷം സമുചിതമായി ആഘോഷിന്നു. പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ദേവാലയത്തിന്റെ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് ഇടവക മെത്രാപ്പൊലീത്ത യൽദൊ മോർ തിത്തോസ് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടന കർമം നിർവഹിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളോടനുബന്ധിച്ച് ഇടവകയുടെ ചരിത്രം ഉൾക്കൊള്ളിച്ചു കൊണ്ടുള്ള സുവനീർ പ്രസിദ്ധീകരിക്കുന്നതിനും വാർഷികാഘോഷത്തിന്റെ ഭാഗമായി വിവിധ ക്ലേശങ്ങളാൽ കഷ്ടപ്പെടുന്ന സിറിയയിലെ സഹോദരങ്ങൾക്ക് സഹായമെത്തിക്കുന്നതിനുള്ള ഒരു ചാരിറ്റി ഫണ്ട് രൂപീകരിക്കുന്നതിനും തീരുമാനിച്ചു. സുവനീർ പ്രസിദ്ധീകരണ കമ്മിറ്റിയംഗങ്ങളായി ഡോ. ജോൺ തോമസ് (ചീഫ് എഡിറ്റർ), ഡീ. ജോഷ് തോമസ്, ജോളി പൈലി, ജോർജ് മാലിയിൽ, സൂസൻ ചെറിയാൻ എന്നിവരെ തെരഞ്ഞെടുത്തു.
ഇടവകയുടെ ആത്മീകവും ഭൗതീകവുമായ പുരോഗതിക്കും ഉന്നമനത്തിനുമായി നിസ്വാർഥ സേവനം നടത്തിയ മുൻ വികാരിമാരായ ഫാ. ജോർജ് ഏബ്രഹാം, ഫാ. ഷിബു ഏബ്രഹാം, ഫാ. സജി കുര്യാക്കോസ്, ഫാ. ബിനു തോമസ്, ഫാ. വർഗീസ് പുതുശേരി എന്നിവരേയും മുൻ ഭരണ സമിതിയംഗങ്ങളേയും പ്രത്യേകം സ്മരിക്കുന്നതായി വികാരി ഫാ. പി. സി. കുര്യാക്കോസ് പറഞ്ഞു.
ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവർത്തന പരിപാടികളിൽ ഈ ദേവാലയം നൽകി വരുന്ന എല്ലാവിധ സഹായ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തു ന്നതോടൊപ്പം ഇടവകയുടെ വാർഷികാഘോഷ പരിപാടികൾ വൻ വിജയമാക്കി തീർക്കുവാൻ സർവശക്തനായ ദൈവം കൃപയേകട്ടെയെന്ന് ആശംസിക്കുന്നതായും യൽദോ മാർ തീത്തോസ് ആമുഖ പ്രസംഗത്തിൽ സൂചിപ്പിച്ചു.