- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വെടിവയ്പ്; ഗൺമാൻ കൊല്ലപ്പെട്ടു, മൂന്നു പേർക്ക് പരിക്ക്
ഫ്‌ലോറിഡ: ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറി കാമ്പസിൽ നടന്ന വെടിവയ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. വെടിയുതിർത്തയാൾ പൊലീസിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പിൽ പരിക്കേറ്റവർ വിദ്യാർത്ഥികളാണോ എന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്നു മാത്രമാണ് പൊലീസ് വ്യക്തമാ
ഫ്‌ലോറിഡ: ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ലൈബ്രറി കാമ്പസിൽ നടന്ന വെടിവയ്പിൽ മൂന്നു പേർക്ക് പരിക്കേറ്റു. വെടിയുതിർത്തയാൾ പൊലീസിന്റെ വെടിവയ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പിൽ പരിക്കേറ്റവർ വിദ്യാർത്ഥികളാണോ എന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റവർ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണെന്നു മാത്രമാണ് പൊലീസ് വ്യക്തമാക്കിയിട്ടുള്ളത്.
ലൈബ്രറിക്കു പുറത്ത് തോക്കുമായി എത്തിയയാൾ വെടിയുതിർക്കുകയായിരുന്നു. തോക്ക് താഴെയിടാൻ പൊലീസ് ഇയാളോട് ആവശ്യപ്പെട്ടുവെങ്കിലും അതിനു വിസമ്മതിച്ചതിനെത്തുടർന്നാണ് പൊലീസ് തിരിച്ച് വെടിവച്ചത്. അതേസമയം വെടിവയ്പിന് കാരണമെന്തെന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ലൈബ്രറി പൊലീസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് അറിയിച്ചു.
അടുത്ത ആഴ്ച മിഡ് ടേം പരീക്ഷ ആരംഭിക്കാനിരിക്കുന്നതിനാൽ ലൈബ്രറി 24 മണിക്കൂറും പ്രവർത്തിക്കാറുണ്ടിപ്പോൾ. കൂടാതെ വെടിവയ്പ് നടന്ന സമയം ലൈബ്രറിയിൽ രാത്രി വൈകിയും നിറയെ വിദ്യാർത്ഥികളുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇന്നു പുലർച്ചെ 12.30നാണ് അക്രമി വെടിയുതിർത്തത്. 30 പൊലീസുകാർ സംഭവ സമയത്ത് ലൈബ്രറി പരിസരത്ത് ഉണ്ടായിരുന്നു.
അതേസമയം വെടിയേറ്റ് തലാഹസീ മെമോറിയൽ ഹെൽത്ത് കെയറിൽ ചികിത്സയിൽ കഴിയുന്ന മൂന്നു പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി നഴ്‌സിങ് സൂപ്പർവൈസർ പറയുന്നു. ലൈബ്രറി പരിസരം പൂർണമായും സുരക്ഷിതമാണെന്ന് പിന്നീട് ഫ്‌ലോറിഡ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.