പാർക്ക് ലാന്റ് (ഫ്ളോറിഡ): ചീറിപ്പായുന്ന വെടിയുണ്ടകളിൽ നിന്നുംക്ലാസ് റൂമിലുള്ള ഇരുപത് സഹപാഠികളെ രക്ഷിക്കുന്നതിന് വെടിയുണ്ടകൾ സ്വയംഏറ്റുവാങ്ങിയ പതിനഞ്ചുകാരനായ ആന്റണി ബോർഗസ് ആശുപത്രിയിൽ സുഖംപ്രാപിച്ചു വരുന്നതായി ബ്രൊവാർഡ് കൗണ്ടി ഷെറിഫ് ഓഫീസ് ട്വിറ്ററിൽകുറച്ചു.ഫെബ്രുവരി 18 ന് ആന്റണിയെ ആശുപത്രിയിൽ സന്ദർശിച്ച ഷെറിഫ്,ചികിത്സയിൽ കഴിയുന്ന ആന്റണിയുടെ പടവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തോക്കുമായി ക്ലാസ് റൂമിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട നിക്കൊളസിൽനിന്നും സഹപാഠികളെ രക്ഷിക്കുന്നതിന് ക്ലാസ് റൂമിന്റെ വാതിൽ അടയ്ക്കാൻശ്രമിക്കുന്നതിനിടയിലാണ് 5 വെടിയുണ്ടകൾ ആന്റണിയുടെ ശരീരത്തിൽതറച്ചത്. വാതിൽ അടയ്ക്കാൻ കഴിഞ്ഞതാണ് വിദ്യാർത്ഥികളുടെ ജീവൻരക്ഷിക്കാനായതെന്ന് പിന്നീട് വിദ്യാർത്ഥികൾ പറഞ്ഞു.

ഹൈസ്‌ക്കൂൾ സോക്കർ കളിക്കാരനായ ആന്റണിക്ക് ഭാവിയിൽ കളിക്കാരനാകുമോ എന്നതിലാണ് നിരാശ. ഇരുകാലുകളിലും, തുടയെല്ലിലും പുറത്തും തുളച്ചു കയറിയവെടിയുണ്ട തുടയെല്ല് തകർത്തതായി ഷെറിഫ് പറഞ്ഞു.  ഗുരുതരമായിപരിക്കേറ്റുവെങ്കിലും ദീർഘ നാളുകളിലെ ചികിത്സ ആന്റണിയെ പൂർവ്വസ്ഥിതിയിലേക്ക് മടക്കി കൊണ്ടുവരുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു.

സ്‌കൂൾ വെടിവെപ്പിൽ 17 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. ആശുപത്രിക്കിടക്കയിൽകിടക്കുമ്പോഴും കൂട്ടുകാരെ രക്ഷിക്കുവാൻ കഴിഞ്ഞു എന്ന ആത്മസംതൃപ്തിയിലാണ് പതിനഞ്ചുകാരനായ ധീര വിദ്യാർത്ഥി.