- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിച്ചു; പോക്കിമോൻ ഗോ കളിച്ചുകൊണ്ടിരുന്ന രണ്ടു കൗമാരക്കാർക്ക് വെടിയേറ്റു; തരംഗമായി പോക്കിമോൻ ഗോ ഗെയിം
ഫ്‌ളോറിഡ: രാത്രിയിൽ കാറിൽ പോക്കിമോൻ ഗോ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന രണ്ടു ടീനേജുകാർക്കെതിരേ നിറയൊഴിച്ച് സമീപവാസി. കാറിലിരിക്കുന്നത് മോഷ്ടാക്കളാണെന്നു തെറ്റിദ്ധരിച്ചാണ് ഇയാൾ ടീനേജുകാർക്കു നേരെ നിറയൊഴിച്ചതെന്നാണ് വിശദീകരണം. കാറിൽ വെടികൊണ്ടതിനാൽ ടീനേജുകാർക്കു ഗുരുതര പരിക്കുകളില്ല. കാറിനുള്ളിൽ സംശയകരമായ രീതിയിൽ രണ്ടു ടീനേജുകാരെ കണ്ടെത്തുകയും നിനക്ക് എന്തെങ്കിലും കിട്ടിയോ... എന്നതു പോലുള്ള ഇവരുടെ സംഭാഷണങ്ങൾ കേൾക്കാനിടയാകുകയും ചെയ്ത സമീപവാസി ഇവരുടെ പിന്നാലെയെത്തി കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു. വെടികൊണ്ട് കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്നാണ് ഇവരിലൊരാളുടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുന്നത്. എന്നാൽ തങ്ങൾക്കു നേരെ ആരോ വെടിവച്ചതാണെന്നു പോലും ടീനേജുകാർക്ക് മനസിലായില്ല എന്നതാണ് സത്യം. പോക്കിമോൻ ഗോയിലെ കഥാപാത്രത്തെ തേടി അലയുന്നതിനിടയിൽ ഒട്ടേറെപ്പേർക്ക് അപകടങ്ങൾ സംഭവിക്കുന്നത് സാധാരണയായിട്ടുണ്ട്. പോക്കിമോൻ ഗോ ഗെയിം കളിക്കുന്നതിനിടെ ടീനേജുകാർക്ക് വെടിയേറ്റ സംഭവത്തെ തുടർന്ന് ഇക്കാര്യത്തിൽ പ
ഫ്‌ളോറിഡ: രാത്രിയിൽ കാറിൽ പോക്കിമോൻ ഗോ വീഡിയോ ഗെയിം കളിച്ചുകൊണ്ടിരുന്ന രണ്ടു ടീനേജുകാർക്കെതിരേ നിറയൊഴിച്ച് സമീപവാസി. കാറിലിരിക്കുന്നത് മോഷ്ടാക്കളാണെന്നു തെറ്റിദ്ധരിച്ചാണ് ഇയാൾ ടീനേജുകാർക്കു നേരെ നിറയൊഴിച്ചതെന്നാണ് വിശദീകരണം. കാറിൽ വെടികൊണ്ടതിനാൽ ടീനേജുകാർക്കു ഗുരുതര പരിക്കുകളില്ല.
കാറിനുള്ളിൽ സംശയകരമായ രീതിയിൽ രണ്ടു ടീനേജുകാരെ കണ്ടെത്തുകയും നിനക്ക് എന്തെങ്കിലും കിട്ടിയോ... എന്നതു പോലുള്ള ഇവരുടെ സംഭാഷണങ്ങൾ കേൾക്കാനിടയാകുകയും ചെയ്ത സമീപവാസി ഇവരുടെ പിന്നാലെയെത്തി കാറിനു നേരെ വെടിയുതിർക്കുകയായിരുന്നു.
വെടികൊണ്ട് കാറിന്റെ ടയർ പഞ്ചറായതിനെ തുടർന്നാണ് ഇവരിലൊരാളുടെ മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുന്നത്. എന്നാൽ തങ്ങൾക്കു നേരെ ആരോ വെടിവച്ചതാണെന്നു പോലും ടീനേജുകാർക്ക് മനസിലായില്ല എന്നതാണ് സത്യം. പോക്കിമോൻ ഗോയിലെ കഥാപാത്രത്തെ തേടി അലയുന്നതിനിടയിൽ ഒട്ടേറെപ്പേർക്ക് അപകടങ്ങൾ സംഭവിക്കുന്നത് സാധാരണയായിട്ടുണ്ട്.
പോക്കിമോൻ ഗോ ഗെയിം കളിക്കുന്നതിനിടെ ടീനേജുകാർക്ക് വെടിയേറ്റ സംഭവത്തെ തുടർന്ന് ഇക്കാര്യത്തിൽ പുതിയ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ തയാറായിരിക്കുകയാണ് ഫ്‌ലോറിഡ പൊലീസ്. ലോകത്താകമാനം കൊടുങ്കാറ്റുപോലെ പടർന്നിരിക്കുന്ന പോക്കിമോൻ ഗോ ഗെയിം കളിക്കുമ്പോൾ പരിസരം മറക്കരുതെന്നാണ് പൊലീസ് ആദ്യം തന്നെ നിർദേശിച്ചിരിക്കുന്നത്. അതേസമയം വാഹനമോടിക്കുമ്പോഴും മറ്റും പോക്കിമോൻ ഗോ ഗെയിം കളിക്കരുതെന്നും നിർദേശിക്കുന്നുണ്ട്. സ്വകാര്യ പ്രോപ്പർട്ടികളിലേക്ക് കടന്നു കയറരുതെന്നും ്പ്രത്യേകം നിഷ്‌ക്കർഷിക്കുന്നു.
പുതിയ പോക്കിമോൻ ഗോ ഗെയിം ഇറങ്ങിയതിൽ പിന്നെ ആൾക്കാർ മറ്റു സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നതിനെക്കാൾ സമയം ഈ ഗെയിം കളിക്കാൻ ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഎസിൽ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിൽ ഡേറ്റിങ് ആപ്പായ ടിൻഡറിനെക്കാൾ കൂടുതലായി പോക്കിമോൻ ഗോ ഗെയിം ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെന്നും പറയപ്പെടുന്നു.