- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഇന്ത്യൻ ബി രക്തദാതാക്കളെ അന്വേഷിച്ച് രണ്ടു വയസ്സുകാരി; ഫ്ളോറിഡയിൽ രക്തദാതാക്കളെ തേടുന്നത് ന്യൂറോ ബ്ലാസ്റ്റോമ എന്ന അപൂർവ്വ രോഗത്തിനടിമയായ കുഞ്ഞ്
മിയാമി (ഫ്ളോറിഡ): 'ന്യൂറോ ബ്ലാസ്റ്റോമ' എന്ന അപൂർവ്വ രോഗത്തിനടിമയായ ഫ്ളോറിഡായിൽ നിന്നുള്ള രണ്ട് വയസ്സുകാരി സൈനബ മുഗളിന് ഇന്ത്യൻ ബി രക്തം ദാനം ചെയ്യുവാൻ തയ്യാറുള്ളവരെ തേടി ആഗോള തലത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ഇന്ത്യൻ ബി, എന്ന പൊതുവായ ആന്റിജൻ സൈനബയുട രക്തത്തിൽ നിന്നും നഷ്ടപ്പെട്ടത് രക്തദാനത്തിലൂടെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ നടത്തുന്നത്.ഇതുവരെ ഇംഗ്ലണ്ടിൽ നിന്നും ഒരാളെ കണ്ടെത്തുവാൻ കഴിഞ്ഞതായും, കൂടുതൽ പേരെ ആവശ്യമുണ്ടെന്നും ഡോക്ടർമാർ പറയുന്നു. 'എ' അല്ലെങ്കിൽ 'ഒ' ഗ്രൂപ്പിൽ പെടുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ രക്തമാണ് കുട്ടിക്ക് കൂടുതൽ യോജിക്കുന്നത്. One Group എന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്. ലോകത്തിൽ എവിടെയായാലും അനുയോജ്യമായ ര്ക്ത ദാതാക്കളെ കണ്ടെത്താൻ ഇവരെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അമേരിക്കയിൽ, പ്രത്യേകിച്ചു ഫ്ളോറിഡായില് ഈ അപൂർവ്വ ഗ്രൂപ്പിലുള്ളവർ മുന്നോട്ടുവന്നാൽ അതായിരിക്കും കുട്ടിയുടെ ജീവൻ നിലനിർത്താൻ സഹായിക്കണം എന്നും ഇവർ പറഞ്ഞു. കൂട
മിയാമി (ഫ്ളോറിഡ): 'ന്യൂറോ ബ്ലാസ്റ്റോമ' എന്ന അപൂർവ്വ രോഗത്തിനടിമയായ ഫ്ളോറിഡായിൽ നിന്നുള്ള രണ്ട് വയസ്സുകാരി സൈനബ മുഗളിന് ഇന്ത്യൻ ബി രക്തം ദാനം ചെയ്യുവാൻ തയ്യാറുള്ളവരെ തേടി ആഗോള തലത്തിൽ അന്വേഷണം പുരോഗമിക്കുന്നു.
ഇന്ത്യൻ ബി, എന്ന പൊതുവായ ആന്റിജൻ സൈനബയുട രക്തത്തിൽ നിന്നും നഷ്ടപ്പെട്ടത് രക്തദാനത്തിലൂടെ വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് ഡോക്ടർമാർ നടത്തുന്നത്.ഇതുവരെ ഇംഗ്ലണ്ടിൽ നിന്നും ഒരാളെ കണ്ടെത്തുവാൻ കഴിഞ്ഞതായും, കൂടുതൽ പേരെ ആവശ്യമുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
'എ' അല്ലെങ്കിൽ 'ഒ' ഗ്രൂപ്പിൽ പെടുന്ന ഇന്ത്യൻ, പാക്കിസ്ഥാൻ, ഇറാൻ രാജ്യങ്ങളിൽ നിന്നുള്ളവരുടെ രക്തമാണ് കുട്ടിക്ക് കൂടുതൽ യോജിക്കുന്നത്. One Group എന്ന സംഘടനയാണ് ഇതിന് നേതൃത്വം നൽകുന്നത്. ലോകത്തിൽ എവിടെയായാലും അനുയോജ്യമായ ര്ക്ത ദാതാക്കളെ കണ്ടെത്താൻ ഇവരെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അമേരിക്കയിൽ, പ്രത്യേകിച്ചു ഫ്ളോറിഡായില് ഈ അപൂർവ്വ ഗ്രൂപ്പിലുള്ളവർ മുന്നോട്ടുവന്നാൽ അതായിരിക്കും കുട്ടിയുടെ ജീവൻ നിലനിർത്താൻ സഹായിക്കണം എന്നും ഇവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.oneblood.org/zainab