മയാമി: ലൈംഗികസുഖം ലഭിക്കാൻ വീട്ടമ്മ 15കാരന് നല്കിയത് ഇരുപതിനായിരത്തോളം രൂപ. ഇതിനും പുറമേ സ്വന്തം ഡെബിറ്റ് കാർഡ് നല്കി ആവശ്യമുള്ളത് വാങ്ങിക്കൊള്ളാനും പറഞ്ഞു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തൽ ഏർപ്പെട്ട വീട്ടമ്മയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. യുഎസിലെ ഫ്‌ളോറിഡയിലാണു സംഭവം. 38 വയസുള്ള റബേക്ക മക്‌ഗ്രോ എന്ന സ്ത്രീയാണ് ശനിയാഴ്ച അറസ്റ്റിലായത്.

സ്വകാര്യ കമ്പനിയിൽ അസിസ്റ്റൻഡ് മാനേജരായ റബേക്ക കഴിഞ്ഞവർഷമാണ് പതിനഞ്ചുകാരനെ പരിചയപ്പെട്ടത്. തുടർന്ന് പയ്യനെ വീട്ടിലേക്കു ക്ഷണിച്ചു. പയ്യന് വീട്ടിൽ കഞ്ചാവു വലിക്കാനും മദ്യാപിക്കാനും റബേക്ക അനുവദിച്ചിരുന്നു. ഇതിനിടെ പലപ്പോഴായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. വീട്ടമ്മയുമായി 16വട്ടം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് പയ്യൻ പൊലീസിനോടു വെളിപ്പെടുത്തിയത്.

ഇതിനു പ്രതിഫലമായി 300 ഡോളർ(19362 രൂപ) വീട്ടമ്മ പതിനഞ്ചുകാനു നല്കി. ഇതിനും പുറമേ പയ്യന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കാനായി സ്വന്തം ഡെബിറ്റ് കാർഡും നല്കി. ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത പയ്യനു സ്വന്തം കാറും ഇടയ്ക്കിടെ റബേക്ക നല്കുമായിരുന്നു.

പയ്യന്റെ ഫോണിൽവന്ന സന്ദേശം അമ്മ കണ്ടു പിടിച്ചതോടെയാണ് രസ്യബന്ധം വെളിച്ചത്തുവന്നത്. തുടർന്ന് പയ്യന്റെ അമ്മ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം പുലർത്തിയാകാര്യം റബേക്ക പൊലീസിനോടു സമ്മതിച്ചു. ഫ്‌ളോറിഡ സംസ്ഥാനത്ത് 18 വയസാണ് പ്രായപൂർത്തിയാകാനുള്ള കാലാവധി.