- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
നൂറു വർഷം പഴക്കമുള്ള വൃക്ഷം സംരക്ഷിക്കാൻ കണ്ടെത്തിയ മാർഗ്ഗം വിവാഹം; ഫ്ളോറിഡക്കാരി അത്തിമരത്തെ ഭർത്താവാക്കി സ്വീകരിച്ചു
ഫോർട്ട് മയേഴ്സ് (ഫ്ലോറിഡ) : ഫോർട്ട് മയേഴ്സിലെ ഫാമിലിപാർക്കിൽ പന്തലിച്ചു നിൽക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടിനശിപ്പിക്കാതിരിക്കുന്നതിനു കേരൺ ഹൂപ്പർ കണ്ടെത്തിയ ഏക മാർഗ്ഗംമരത്തെ വിവാഹം കഴിക്കുക എന്നതാണ്. നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നഅടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളർ സിറ്റിപബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെപ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻഅധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മാർച്ച് 27 ന് അമ്പതോളംപേരെ സാക്ഷി നിർത്തി കേരൺ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു. ഫ്രണ്ട് ബർസൽ എന്ന കൗൺസിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങിൽഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസുട്രീ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരൺ ഹൂപ്പർപറയുന്നത്. വിവാഹത്തെ തുടർന്ന് സിറ്റി അധികൃതർ ആകെഅങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനുകാവൽ നിൽക്കുന്നതും ഇവരെ കുഴക്കുന
ഫോർട്ട് മയേഴ്സ് (ഫ്ലോറിഡ) : ഫോർട്ട് മയേഴ്സിലെ ഫാമിലിപാർക്കിൽ പന്തലിച്ചു നിൽക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടിനശിപ്പിക്കാതിരിക്കുന്നതിനു കേരൺ ഹൂപ്പർ കണ്ടെത്തിയ ഏക മാർഗ്ഗംമരത്തെ വിവാഹം കഴിക്കുക എന്നതാണ്.
നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്നഅടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളർ സിറ്റിപബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെപ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ
അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മാർച്ച് 27 ന് അമ്പതോളംപേരെ സാക്ഷി നിർത്തി കേരൺ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു.
ഫ്രണ്ട് ബർസൽ എന്ന കൗൺസിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങിൽഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസുട്രീ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരൺ ഹൂപ്പർപറയുന്നത്. വിവാഹത്തെ തുടർന്ന് സിറ്റി അധികൃതർ ആകെഅങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനുകാവൽ നിൽക്കുന്നതും ഇവരെ കുഴക്കുന്നു.