- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം; സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം; ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പ്; സ്റ്റാർ മാജിക്കിൽ സൂപ്പർസ്റ്റാറിനെ അപമാനിച്ചത് ലാലപ്പൻ എന്ന് വിളിച്ച് നീചമായ രീതിയിൽ; ആരാധക പ്രതിഷേധത്തിൽ വീഡിയോ പിൻവലിച്ച് മാപ്പു പറഞ്ഞത് ഫ്ളവേഴ്സ് ടിവി; ശ്രീകണ്ഠൻ നായരുടെ വിനോദ ചാനലിനെതിരെ ഉയരുന്നത് വൻ ആരാധക പ്രതിഷേധം
കൊച്ചി: മോഹൻലാലിനെ അപമാനിച്ച് ഫ്ളവേഴ്സ് ടിവി. ഇന്നലെ രാത്രിയിലെ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ എതിർപ്പ് മനസ്സിലാക്കി ഫ്ളവേഴ്സ് ടി വി ഒടുവിൽ മാപ്പും പറഞ്ഞു. വീഡിയോ പിൻവലിക്കുകയും ചെയ്തു. മോഹൻലാലിനെ ലാലപ്പൻ എന്ന് വിളിച്ച് കളിയാക്കിയെന്നാണ് ആരോപണം
'ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം' എന്ന് മോഹൻലാൽ ഫാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലൂടെ വ്യക്തമാക്കി.
മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലെ പ്രതിഷേധക്കുറിപ്പ്:
Flowers TV നിങ്ങൾക്ക് അന്തസ് ഉണ്ടേൽ,
അൽപമെങ്കിലും ഉളുപ്പു ഉണ്ടേൽ
മോഹൻലാൽ എന്ന വ്യക്തിയോട്, താരത്തോടു, അദേഹത്തെ സ്നേഹിക്കുന്ന മലയാളികളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകുക.-ഇതായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് ഫ്ളവേഴ്സ് ടിവിയുടെ മാപ്പു പറച്ചിൽ. കഴിഞ്ഞ ഓണത്തിന് പോലും ഈ മനുഷ്യന്റെ താരമൂല്യം വിറ്റഴിച്ച് അല്ലെടാ നീ ഒക്കെ റേറ്റിങ് ൽ ഒന്നാം സ്ഥാനത്ത് എത്തിയത്. അതിന്റെ എങ്കിലും മാന്യതയും നന്ദിയും കാണിക്കുക. ആരോഗ്യപരമായ ട്രോൾ എന്നും സ്വാഗതം ചെയ്യുന്നു, പക്ഷെ നിങ്ങൾ ഈ കാണിച്ചത് തന്തയില്ലായ്മ ആണെന്നും ഫാൻസുകാർ വിമർശനമുയർത്തി.
നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. അത് സ്വയം മനസിലാക്കി തിരുത്താൻ തയാറാകുക. R Sreekandan Nair താങ്കളുടെ ചാനലിൽ നടന്ന ഈ തെമ്മാടിത്തരം തിരുത്താൻ തയാറായില്ല എങ്കിൽ നിങ്ങളോട് ഇതേ പറയാൻ ഉള്ളു ജോബി പാലാ എന്ന മഹാനോട് താങ്കൾ സ്വന്തം പിതാവിനെ ഇത് പോലെ പല പേരിലും വിളിച്ചു ആയിരിക്കും ശീലം ആ സംസ്ക്കാരം ഞങ്ങളുടെ ലാലേട്ടന്റെ നേരെ എടുക്കരുത്. ആ സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും ഒക്കെ പരസ്യമായി മാപ്പ് പറയുക. ഇതിലും ഭേദം പോയി ഭിക്ഷ യാചിച്ചു ജീവിക്കുന്നത് ആണ്.-എന്നും ലാൽ ഫാൻസ് നിലപാട് വിശദീകരിച്ചിരുന്നു. സ്കിറ്റിൽ അബദ്ധത്തിൽ ലാലിനെ കളിയാക്കിയതാണെന്ന് മാപ്പപേക്ഷയിൽ ഫ്ളവേഴ്സും വ്യക്തമാക്കുന്നു.
പരിപാടി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം ചുവടെ
Flowers ചാനലിൽ ഇന്നലെ ഒരു തീട്ടം വാരി എറിയാൻ മാത്രം അറിയാവുന്ന കുറച്ച് ഊളകൾ ലാലേട്ടനെ ലാലപ്പൻ എന്ന് വിളിച്ചൊന്നു പരിഹസിച്ചു.ഞാൻ ആ show കണ്ടോണ്ടിരിക്കുവാരുന്നു സംഭവം അവമ്മാര് ഒന്ന് തമാശ കാണിച്ചതാ പക്ഷെ നമ്മക്ക് അത് പിടിക്കൂല. ഒരുത്തൻ വന്നിട്ട് കള്ള് ചെത്തുകാരൻ ആയി കൊറേ കോപ്രായങ്ങൾ കാണിച്ചു എന്നിട്ട് പറഞ്ഞു ലാലപ്പൻ വരെ എന്റെ കയ്യിന്ന് കള്ള് വാങ്ങി കുടിച്ചിട്ട് ഉണ്ട് എന്ന് അപ്പൊ എല്ലാവരും ചോദിക്കും ലാലപ്പനോ അതാരാ എന്ന് എന്നിട്ട് അവൻ ലാലേട്ടന്റെ കുറെ ഡയലോഗ് പറയും എന്നിട്ട് അവരെല്ലാം ചേർന്ന് ലാലപ്പൻ എന്ന് വിളിച്ചു കുറെ കളിയാക്കി.ഇത് കണ്ടപ്പളേ എനിക്ക് കോപ്പ് പരിപാടി ചടച്ചു ഇനി മേലിൽ ഞാൻ ആ show കാണില്ല..
മറുനാടന് മലയാളി ബ്യൂറോ