- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഉദ്ദേശിച്ചത് നിർദോഷമായ ഫലിതം ജനിപ്പിക്കാനുള്ള പരിപാടി; സോഷ്യൽ മീഡിയയിൽ കൊണ്ടും കൊടുത്തും സന്തോഷ് പണ്ഡിറ്റ് ആരാധകരും മിമിക്രിക്കാരും രംഗം കൊഴുപ്പിക്കുമ്പോൾ വിശദീകരണവുമായി ഫ്‌ലവേഴ്‌സ് ടിവി; തെറ്റിദ്ധാരണ മാറ്റാൻ എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സന്തോഷ് പണ്ഡിറ്റ് തുടങ്ങിവച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഫ്‌ലവേഴ്‌സ് ടെലിവിഷന്റെ ശ്രീകണ്ഠൻ നായർ ഷോയിൽ പണ്ഡിറ്റും മിമിക്രിക്കാരും തമ്മിലുള്ള വാഗ്വാദമാണ് ഏറെ ചർച്ചകൾക്കും ട്രോളുകൾക്കും ഇടയാക്കിയത് ഇതോടെ അവരവരുടെ ഭാഗം ന്യായീകരിച്ച് എല്ലാവരും രംഗത്തുവന്നു. ശ്രീകണ്ഠൻ നായർ തന്റെ ഭാഗം വിശദീകരിച്ചതിന് പിന്നാലെ മറ്റുള്ളവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. രണ്ട് കൂട്ടരും പറഞ്ഞത് പരസ്പ്പരം പഴിചാരിക്കൊണ്ടായിരുന്നു. ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തപ്പോൾ അതിന്റെ ഗുണം ലഭിച്ചത് ശ്രീകണ്ഠൻ നായർ ഷോയ്ക്ക് തന്നെയായിരുന്നു. പരിപാടി എളുപ്പം ഹിറ്റായി എന്നതാണ് ഇതിന്റെ ഗുണകരമായത്. എന്തായാലും ഷോയുടെ മുഴുവൻ വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഫ്‌ലവേഴ്‌സ് ചാനൽ. എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടുകൊണ്ട് ചാനൽ നൽകിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്: സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ശ്രീകണ്ഠൻ നായർ ഷോ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ ആ പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത വേർഷൻ ഞങ
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സന്തോഷ് പണ്ഡിറ്റ് തുടങ്ങിവച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല. ഫ്‌ലവേഴ്‌സ് ടെലിവിഷന്റെ ശ്രീകണ്ഠൻ നായർ ഷോയിൽ പണ്ഡിറ്റും മിമിക്രിക്കാരും തമ്മിലുള്ള വാഗ്വാദമാണ് ഏറെ ചർച്ചകൾക്കും ട്രോളുകൾക്കും ഇടയാക്കിയത് ഇതോടെ അവരവരുടെ ഭാഗം ന്യായീകരിച്ച് എല്ലാവരും രംഗത്തുവന്നു. ശ്രീകണ്ഠൻ നായർ തന്റെ ഭാഗം വിശദീകരിച്ചതിന് പിന്നാലെ മറ്റുള്ളവരും അവരുടെ അഭിപ്രായങ്ങൾ പറഞ്ഞു. രണ്ട് കൂട്ടരും പറഞ്ഞത് പരസ്പ്പരം പഴിചാരിക്കൊണ്ടായിരുന്നു.
ഇങ്ങനെ സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുത്തപ്പോൾ അതിന്റെ ഗുണം ലഭിച്ചത് ശ്രീകണ്ഠൻ നായർ ഷോയ്ക്ക് തന്നെയായിരുന്നു. പരിപാടി എളുപ്പം ഹിറ്റായി എന്നതാണ് ഇതിന്റെ ഗുണകരമായത്. എന്തായാലും ഷോയുടെ മുഴുവൻ വീഡിയോ പുറത്തുവിട്ടിരിക്കയാണ് ഫ്‌ലവേഴ്‌സ് ചാനൽ. എഡിറ്റ് ചെയ്യാത്ത വീഡിയോ പുറത്തുവിട്ടുകൊണ്ട് ചാനൽ നൽകിയിരിക്കുന്ന വിശദീകരണം ഇങ്ങനെയാണ്:
സന്തോഷ് പണ്ഡിറ്റ് പങ്കെടുത്ത ശ്രീകണ്ഠൻ നായർ ഷോ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്ത് തുടങ്ങിയ സാഹചര്യത്തിൽ ആ പരിപാടിയുടെ എഡിറ്റ് ചെയ്യാത്ത വേർഷൻ ഞങ്ങൾ പുറത്ത് വിടുന്നു. ഓണം പ്രമാണിച്ച് ഒരു ഫലിത ഷോ എന്ന നിലയിൽ മിമിക്രി കലാകാരന്മാരേയും ആർട്ടിസ്റ്റുകളേയും പ്രതിഫലം നൽകി, വിഷയം പറഞ്ഞ് കൗണ്ടറുകൾ തുരു തുരാ അടിക്കാൻ മുൻകൂട്ടി ചർച്ച ചെയ്ത് തയ്യാറാക്കിയ പരിപാടിയായിരുന്നു 'കൊടുത്താൽ കൊല്ലത്തും' കിട്ടും.
എന്നാൽ പതിവുപോലെ എഡിറ്റ് ചെയ്ത് സംപ്രേഷണം ചെയ്ത ആ പരിപാടി ഒരുപാട് ധാരണകൾക്കും തെറ്റിധാരണകൾക്കും ഇടയാക്കിയ സാഹചര്യത്തിൽ അതിന്റെ മുഴുവൻ ഭാഗങ്ങളും നിങ്ങൾ കാണൂ. നിർദ്ദോഷമായ ഫലിതം ജനിയ്‌പ്പിക്കാൻ വേണ്ടി തയ്യാറാക്കിയ പരിപാടിയായതുകൊണ്ട് മുറിച്ച് മാറ്റാതെ നൽകുന്നു.
നേരത്തെ കോമഡി കലാകാരന്മാർ പണ്ഡിറ്റിനെ വളഞ്ഞിട്ടാക്രമിച്ചെന്ന രീതിയിലായിരുന്നു ആദ്യം വാർത്തകൾ വന്നത്. പ്രതികരണമായി ചാനൽ ഹെഡും അവതാരകനുമായ ശ്രീകണ്ഠൻ നായരും വന്നു. പണ്ഡിറ്റിന് പിന്തുണയുമായി ട്രോളുകളും എത്തി. പണ്ഡിറ്റിനെ കളിയാക്കിയത് ഷോ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഏലൂർ ജോർജ്ജ് വ്യക്തമാക്കിയത്. ഒടുവിൽ, തന്നെ അവഹേളിക്കാൻ വേണ്ടി മാത്രമായി ശ്രീകണ്ഠൻ നായർ ഷോ ഒതുങ്ങിയെന്നാണ് സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത്. വിവാദം അവിടം കൊണ്ടും അവസാനിച്ചില്ല.