- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ ഒരു സൂപ്പർതാരത്തിന്, അദ്ദേഹത്തിന്റെ ആരാധകർക്ക് ലഭിക്കുന്ന ആയിരത്തിൽ ഒരംശം പരിഗണന,ആദിവാസി വിഭാഗങ്ങൾക്കും ഭിന്നലിംഗകാർക്കും വികലാംഗർ ഉൾപ്പെടുന്ന സമൂഹത്തിന് നൽകണം; വിമർശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളെ കോപ്പി റൈറ്റ് അടിച്ച് പൂട്ടിച്ച നടപടിയാണ് ഫ്ളവേഴ്സ് കാണിച്ചത്; തമാശ എന്ന ലേബലിൽ പടച്ചുണ്ടാക്കി വിടുന്ന വംശീയ/ജാതീയ മനോഭാവം നോർമലൈസ് ചെയ്ത് മാർക്കറ്റ് ഉണ്ടാക്കുന്നത് ബോധപൂർവമാണ്; ഫ്ളവേഴ്സ് ചാനലിനെതിരെ യുവാവിന്റെ വൈറൽ കുറിപ്പ്
തിരുവനന്തപുരം: നടൻ മോഹൻലാലിനെ അപമാനിക്കുന്ന തരത്തിൽ ഫ്ളവേഴ്സ് ടിവിയിൽ നടത്തിയ കോമഡി സ്്കിറ്റ് വിവാദമായതോടെ ക്ഷമാപണവുമായി ചാനൽ രംഗത്തെത്തിയിരുന്നു. കോമഡി സർക്കസിലെ പ്രോഗ്രാമിൽ മോഹൻലാലിനെ അധിക്ഷേപിച്ച് എന്ന് ആരോപിച്ചതാണ് മോഹൻലാൽ ഫാൻസ് രംഗത്തെത്തിയത്. ഇതോടെ ചാനൽ ക്ഷമപറഞ്ഞ് തടി തപ്പുകയായിരുന്നു. ഇപ്പോഴിതാ ചാനലിന്റെ നടപടിയിൽ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് വൈറലായി മാറുന്നത്.
സൂപ്പർ താരത്തെ പരിഹസിച്ചപ്പോൾ മാപ്പ് പറയുകയും ആദിവാസി വിഭാഗത്തെ പരിഹസിക്കുമ്പോൾ അനക്കമല്ലില്ലാതിരിക്കുന്ന ചാനൽ നടപടിയെയാണ് യുവാവ് കുറിപ്പിലൂടെ വിമർശിക്കുന്നത്. ഇതിനെതിരെ വിമർശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളെ കോപ്പി റൈറ്റ് അടിച്ച് പൂട്ടിക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് ചാനൽ സ്വീകരിച്ചതന്ന് യുവാവ് ആരോപിക്കുന്നത്. അതായത് കേരളത്തിൽ ഒരു സൂപ്പർതാരത്തിന്, അദ്ദേഹത്തിന്റെ ആരാധകർക്ക് ലഭിക്കുന്ന ആയിരത്തിൽ ഒരംശം പരിഗണന, ആദിവാസി വിഭാഗങ്ങൾക്കും ഭിന്നലിംഗകാർക്കും വികലാംഗർ ഉൾപ്പെടുന്ന സമൂഹത്തിനെല്ലാം നൽകണമെന്നും യുവാവ് കുറിപ്പിലൂടെ പറയുന്നു.
വിഷ്ണു വിജയന്റെ കുറിപ്പിന്റെ പൂർണരൂപം:-
ഫ്ളവേഴ്സ്ചാനൽ ഇന്നലെ അവരുടെ ഫേസ്ബുക്ക് പേജിൽ ഇട്ടൊരു Apology പോസ്റ്റാണ്,
അവരുടെ ചാനലിൽ സ്റ്റാർ മാജിക് എന്ന പ്രോഗ്രാമിൽ മോഹൻലാലിനെ പരിഹസിച്ച് ചെയ്ത ഭാഗം വിവാദമായതിനെ തുടർന്ന് നൽകിയ വിശദീകരണം (പ്രോഗ്രാം കണ്ടില്ല ഏതായാലും കമന്റ് സെഷനിലെ തെറിവിളി കണ്ടിട്ട് മാരകമായ എന്തോ ആണെന്ന് തോന്നുന്നു. അതെന്തായാലും നമ്മുടെ വിഷയമല്ല അവരും മോഹൻലാൽ ഫാൻസും തമ്മിലുള്ള വിഷയമാണ്.
വിഷയം മറ്റൊന്നാണ്.
ഇതേ ചാനൽ ഇതേ പ്രോഗ്രാമിൽ ഏതാനും ആഴ്ച മുൻപ് വളരെ മോശമായ രീതിയിൽ ആദിവാസി വിഭാഗത്തിലുള്ളവരെ അപമാനിച്ച് കൊണ്ടും അതോടൊപ്പം തന്നെ വീൽചെയറിൽ ഇരിക്കുന്ന ആളുകളെ കളിയാക്കിയും സ്കിറ്റ് ചെയ്തിരുന്നു അതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്തു.
ഫേസ്ബുക്കിലും, യൂട്യൂബ് ചാനലുകളിലും തുടർച്ചയായി വിമർശനങ്ങൾ വന്നിരുന്നു, തുടർന്ന് ഇവർ ചെയ്തത് എന്താണെന്നാൽ വിമർശനം ഉന്നയിച്ച യൂട്യൂബ് ചാനലുകളിൽ ഉപയോഗിച്ച ഇവരുടെ വീഡിയോ കോപി റൈറ്റ് വെച്ച് യൂട്യൂബ് ചാനലുകൾ പൂട്ടിക്കുകയാണ് ചെയ്തത്.
ചില കോമഡി താരങ്ങൾ യൂട്ഊബർ ആയ സ്ത്രീകളെ അവരുടെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും, മോശമായി പെരുമാറുകയും ചെയ്തിരുന്നു,
അപ്പോൾ ഒന്നും തന്നെ ഈ ചാനലോ, അതിന്റെ അതോരിറ്റിയോ കണ്ടതായി പോലും നടിച്ചില്ല, യാതൊരു തരം ക്ഷമാപണവും നടത്തിയില്ല, അതിന്റെ ആവശ്യം ഉണ്ടെന്ന് അവർക്ക് തോന്നിയുമില്ല.
അതായത് കേരളത്തിൽ ഒരു സൂപ്പർതാരത്തിന്, അദ്ദേഹത്തിന്റെ ആരാധകർക്ക് ലഭിക്കുന്ന ആയിരത്തിൽ ഒരംശം പരിഗണന,
? സ്ത്രീകൾ
? ട്രാൻസ്ജെന്റഡ്
? ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവർ
? ആദിവാസികൾ
? ദളിതർ
? തമിഴർ
? ഇതരസംസ്ഥാന തൊഴിലാളികൾ
? അടിസ്ഥാന തൊഴിൽ ചെയ്യുന്നവർ,
തുടങ്ങിയവരെ അപമാനിച്ചാൽ ക്ഷമാപണം നൽകേണ്ടതില്ല, ഖേദിക്കേണ്ടതില്ല, ഇനിമേൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതെ നോക്കാൻ ശ്രദ്ധിക്കേണ്ടതില്ല എന്നതാണ് ഇവരുടെ രീതി.
ഇത്തരം എന്റർടെയ്ന്മെന്റ് ചാനലുകൾ തമാശ എന്ന ലേബലിൽ പടച്ചുണ്ടാക്കി വിടുന്ന വംശീയ/ജാതീയ മനോഭാവം നോർമലൈസ് ചെയ്ത് മാർക്കറ്റ് ഉണ്ടാക്കുന്നത് ബോധപൂർവം തന്നെയാണും പറയുന്നു.
ഇന്നലെ രാത്രിയിലെ സ്റ്റാർ മാജിക്ക് പരിപാടിയിലൂടെയാണ് മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചത്. ഇതിനെതിരെ രൂക്ഷ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്.. മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ചാനലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ എതിർപ്പ് മനസ്സിലാക്കി ഫ്ളവേഴ്സ് ടി വി ഒടുവിൽ മാപ്പും പറഞ്ഞു. വീഡിയോ പിൻവലിക്കുകയും ചെയ്തു. മോഹൻലാലിനെ ലാലപ്പൻ എന്ന് വിളിച്ച് കളിയാക്കിയെന്നാണ് ആരോപണം
'ശ്രീകണ്ഠൻ നായർ ഫ്ളവേഴ്സ് ചാനലിൽ നടക്കുന്ന തെമ്മാടിത്തരം തിരുത്തണം. സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം' എന്ന് മോഹൻലാൽ ഫാൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും ഭേദം ഭിക്ഷ യാചിച്ചു ജീവിക്കുന്നതാണ് നല്ലതെന്നും മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലൂടെ വ്യക്തമാക്കി.
മോഹൻലാൽ ഫാൻസ് ഗ്രൂപ്പിലെ പ്രതിഷേധക്കുറിപ്പ്:
Flowers TV നിങ്ങൾക്ക് അന്തസ് ഉണ്ടേൽ,
അൽപമെങ്കിലും ഉളുപ്പു ഉണ്ടേൽ
മോഹൻലാൽ എന്ന വ്യക്തിയോട്, താരത്തോടു, അദേഹത്തെ സ്നേഹിക്കുന്ന മലയാളികളോട് പരസ്യമായി മാപ്പ് പറയാൻ തയ്യാറാകുക.-ഇതായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് ഫ്ളവേഴ്സ് ടിവിയുടെ മാപ്പു പറച്ചിൽ. കഴിഞ്ഞ ഓണത്തിന് പോലും ഈ മനുഷ്യന്റെ താരമൂല്യം വിറ്റഴിച്ച് അല്ലെടാ നീ ഒക്കെ റേറ്റിങ് ൽ ഒന്നാം സ്ഥാനത്ത് എത്തിയത്. അതിന്റെ എങ്കിലും മാന്യതയും നന്ദിയും കാണിക്കുക. ആരോഗ്യപരമായ ട്രോൾ എന്നും സ്വാഗതം ചെയ്യുന്നു, പക്ഷെ നിങ്ങൾ ഈ കാണിച്ചത് തന്തയില്ലായ്മ ആണെന്നും ഫാൻസുകാർ വിമർശനമുയർത്തി.
നിരവധി പേരാണ് പ്രതിഷേധവുമായി എത്തിയത്. അത് സ്വയം മനസിലാക്കി തിരുത്താൻ തയാറാകുക. R Sreekandan Nair താങ്കളുടെ ചാനലിൽ നടന്ന ഈ തെമ്മാടിത്തരം തിരുത്താൻ തയാറായില്ല എങ്കിൽ നിങ്ങളോട് ഇതേ പറയാൻ ഉള്ളു ജോബി പാലാ എന്ന മഹാനോട് താങ്കൾ സ്വന്തം പിതാവിനെ ഇത് പോലെ പല പേരിലും വിളിച്ചു ആയിരിക്കും ശീലം ആ സംസ്ക്കാരം ഞങ്ങളുടെ ലാലേട്ടന്റെ നേരെ എടുക്കരുത്. ആ സ്കിറ്റിന്റെ സ്ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും ഒക്കെ പരസ്യമായി മാപ്പ് പറയുക. ഇതിലും ഭേദം പോയി ഭിക്ഷ യാചിച്ചു ജീവിക്കുന്നത് ആണ്.-എന്നും ലാൽ ഫാൻസ് നിലപാട് വിശദീകരിച്ചിരുന്നു. സ്കിറ്റിൽ അബദ്ധത്തിൽ ലാലിനെ കളിയാക്കിയതാണെന്ന് മാപ്പപേക്ഷയിൽ ഫ്ളവേഴ്സും വ്യക്തമാക്കുന്നു.
പരിപാടി സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം ചുവടെ
Flowers ചാനലിൽ ഇന്നലെ ഒരു തീട്ടം വാരി എറിയാൻ മാത്രം അറിയാവുന്ന കുറച്ച് ഊളകൾ ലാലേട്ടനെ ലാലപ്പൻ എന്ന് വിളിച്ചൊന്നു പരിഹസിച്ചു.ഞാൻ ആ show കണ്ടോണ്ടിരിക്കുവാരുന്നു സംഭവം അവമ്മാര് ഒന്ന് തമാശ കാണിച്ചതാ പക്ഷെ നമ്മക്ക് അത് പിടിക്കൂല. ഒരുത്തൻ വന്നിട്ട് കള്ള് ചെത്തുകാരൻ ആയി കൊറേ കോപ്രായങ്ങൾ കാണിച്ചു എന്നിട്ട് പറഞ്ഞു ലാലപ്പൻ വരെ എന്റെ കയ്യിന്ന് കള്ള് വാങ്ങി കുടിച്ചിട്ട് ഉണ്ട് എന്ന് അപ്പൊ എല്ലാവരും ചോദിക്കും ലാലപ്പനോ അതാരാ എന്ന് എന്നിട്ട് അവൻ ലാലേട്ടന്റെ കുറെ ഡയലോഗ് പറയും എന്നിട്ട് അവരെല്ലാം ചേർന്ന് ലാലപ്പൻ എന്ന് വിളിച്ചു കുറെ കളിയാക്കി.ഇത് കണ്ടപ്പളേ എനിക്ക് കോപ്പ് പരിപാടി ചടച്ചു ഇനി മേലിൽ ഞാൻ ആ show കാണില്ല..
മറുനാടന് ഡെസ്ക്