ലയാളിയുടെ സ്വീകരണമുറിയിൽ കാഴ്ചയുടെ ഒരു പുതിയ വസന്തം തീർക്കാൻ ഏപ്രിൽ ആദ്യവാരം സംപ്രേഷണമാരംഭിക്കുന്ന 'ഫ്‌ളവേഴ്‌സ് ' ടെലിവിഷൻ ചാനൽ, വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അത്ഭുത പ്രതിഭകൾക്ക് അവസരമൊരുക്കുന്നു. നിങ്ങളുടെ കഴിവുകൾ എന്തുമാകട്ടെ, അത് അർഹിക്കുന്ന അംഗീകാരത്തോടെ അവതരിപ്പിക്കാനാണ് ഫ്‌ളവേഴ്‌സ് ചാനൽ വേദിയൊരുക്കുന്നത്.

ലോകത്തിലെ തന്നെ മൂന്നാമത്തേതും, ഇന്ത്യയിലെ ആദ്യത്തേതുമായ മീഡിയ സിറ്റി - ഇൻസൈറ്റ് മീഡിയ സിറ്റി (ഇന്ത്യ) ലിമിറ്റഡിന്റെ ഭാഗമായി പ്രശസ്ത മാദ്ധ്യമപ്രവർത്തകൻ ആർ. ശ്രീകണ്ഠൻനായരുടെ നേതൃത്വത്തിലുള്ള 'ഫ്‌ളവേഴ്‌സ് ' ടിവിയാണ് ഈ അവസരം പ്രേക്ഷകർക്ക് മുന്നിൽ തുറന്നിടുന്നത്.

നാടിന്റെ ഭാവി വാഗ്ദാനങ്ങളായ യുവജനങ്ങളെ ഇന്ന് നിലവിലുള്ള ടെലിവിഷൻ ചാനലുകൾ അവഗണിക്കുന്നുവെന്ന ഗവേഷണഫലങ്ങളുടെ പശ്ചാത്തലത്തിലാണ് യുവാക്കൾക്കുകൂടി നിരവധി അവസരങ്ങൾ തുറന്നിടുന്ന പരിപാടികൾ ഫ്‌ളവേഴ്‌സ് അവതരിപ്പിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതക്കൊപ്പം, യുവതലമുറയുടെ ആശയാഭിലാഷങ്ങൾക്ക് പിന്തുണയേകാനും 'ഫ്‌ളവേഴ്‌സ് 'എന്നും മുന്നിലാകുമെന്ന് ചാനൽ എംഡി ആർ ശ്രീകണ്ഠൻ നായർ വ്യക്തമാക്കി. മലയാള ടെലിവിഷനിൽ ഇന്നേവരെ കിട്ടില്ലാത്തത്ര വലുപ്പത്തിൽ വൈവിധ്യപൂർണമായ പരിപാടികളാണ് 'ഫ്‌ളവേഴ്‌സ് 'പ്രേക്ഷകർക്കായി ഒരുക്കുന്നത്. മലയാള ടെലിവിഷൻ ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന 'ഫ്‌ളവേഴ്‌സ് ' ചാനലിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്. ഇതിൽ അപേക്ഷിക്കാൻ പ്രായ പരിധിയില്ല.

സംഗീതം, നൃത്തം, കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങി നിങ്ങളുടെ അഭിരുചികളെന്തുമാകട്ടെ, വിശദമായ ബയോഡാറ്റയും ഫോൺ നമ്പറും, ഇ-മെയിൽ ഐഡിയും സഹിതം ബന്ധപ്പെടുക. അർഹതയുള്ളതും അവതരണയോഗ്യവുമായ നിങ്ങളുടെ കഴിവുകൾ പൊതുജനസമക്ഷം അവതരിപ്പിക്കാൻ  അവസരമൊരുക്കുമെന്ന് അധികൃർ അറിയിക്കുന്നു. ഇന്നുതന്നെ നിങ്ങളുടെ വിശദമായ ബയോഡാറ്റ അയക്കുക.
വിലാസം: ടാലന്റ്
'ഫ്‌ളവേഴ്‌സ് ', ഇൻസൈറ്റ് മീഡിയ സിറ്റി കോംപ്ലക്‌സ്,
എ. ബി. എം. ടവർ, ജിസിഡിഎക്ക് സമീപം, കടവന്ത്ര, കൊച്ചി-682020
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ - 7025333000,
Email: flowerstv2015@gmail.com