- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എതിരാളിയുടെ മുഖം ഇടിച്ചു പരത്തിയ ഫ്ളോയ്ഡ് മെയ്വെതർ ഈ നൂറ്റാണ്ടിലെ ബോക്സിങ് ചാമ്പ്യൻ; തലങ്ങും വിലങ്ങുമുള്ള ഇടിയിൽ കന്നിയംഗത്തിന് ഇറങ്ങിയ മാക് ഗ്രിഗർ ചോരയൊലിപ്പിച്ച് റോപ്പിലേക്കു വീണതോടെ മെയ്വെതർ നേടിയത് തുടർച്ചയായ അൻപതാം വിജയം
ലാസ് വെഗസ്സ്: നൂറ്റാണ്ടിന്റെ ബോക്സിങ് പോരാട്ടത്തിൽ ഫ്ളോയ്ഡ് മെയ്വെതറിന് വിജയം. ആദ്യ പ്രൊഫഷണൽ പോരാട്ടത്തിനിറങ്ങിയ മാക് ഗ്രിഗറിനെ ഇടിച്ചിട്ട അമേരിക്കൻ താരം തുടർച്ചയായ അമ്പതാം വിജയമാണാഘോഷിച്ചത്. യു.എസിലെ ലാസ് വെഗസ്സിൽ നടന്ന മത്സരത്തിൽ ഗ്രിഗറിന്റെ മുഖം രക്തത്തിൽ കുളിച്ചു. മൂന്ന് മിനിറ്റ് വീതമുള്ള 12 റൗണ്ടുകളായാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ പത്താം റൗണ്ടിൽ തന്നെ വിധി വന്നു. മെയ്വെതറിന്റെ തലങ്ങും വിലങ്ങുമുള്ള ഇടിയിൽ ഗ്രിഗർ ചോരയൊലിപ്പിച്ച് റിങ്ങിന് ചുറ്റുമുള്ള റോപ്പിലേക്ക് വീഴുകയായിരുന്നു. തുടർന്ന് റഫറി പോരാട്ടം അവസാനിപ്പിക്കാൻ പറഞ്ഞു. ആ സമയത്ത് പത്താം റൗണ്ടിൽ തന്നെ ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുണ്ടായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് മത്സരം തുടങ്ങിയത്. മെയ്വെതർക്കെതിരായ പോരാട്ടത്തിൽ ആദ്യ മൂന്ന് റൗണ്ടുകളിൽ ഏകപക്ഷീയമായ ലീഡ് നേടിയ അയർലണ്ടുകാരൻ ഒൻപത് റൗണ്ടുകൾ പിന്നിടുമ്പോൾ ലോകത്തെ ഏറ്റവും മികച്ച ബോക്സർക്ക് ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു.(8586). എന്നാൽ അവസാന റൗണ്ടുകളിൽ
ലാസ് വെഗസ്സ്: നൂറ്റാണ്ടിന്റെ ബോക്സിങ് പോരാട്ടത്തിൽ ഫ്ളോയ്ഡ് മെയ്വെതറിന് വിജയം. ആദ്യ പ്രൊഫഷണൽ പോരാട്ടത്തിനിറങ്ങിയ മാക് ഗ്രിഗറിനെ ഇടിച്ചിട്ട അമേരിക്കൻ താരം തുടർച്ചയായ അമ്പതാം വിജയമാണാഘോഷിച്ചത്. യു.എസിലെ ലാസ് വെഗസ്സിൽ നടന്ന മത്സരത്തിൽ ഗ്രിഗറിന്റെ മുഖം രക്തത്തിൽ കുളിച്ചു.
മൂന്ന് മിനിറ്റ് വീതമുള്ള 12 റൗണ്ടുകളായാണ് മത്സരം നടക്കേണ്ടിയിരുന്നത്. എന്നാൽ പത്താം റൗണ്ടിൽ തന്നെ വിധി വന്നു. മെയ്വെതറിന്റെ തലങ്ങും വിലങ്ങുമുള്ള ഇടിയിൽ ഗ്രിഗർ ചോരയൊലിപ്പിച്ച് റിങ്ങിന് ചുറ്റുമുള്ള റോപ്പിലേക്ക് വീഴുകയായിരുന്നു. തുടർന്ന് റഫറി പോരാട്ടം അവസാനിപ്പിക്കാൻ പറഞ്ഞു. ആ സമയത്ത് പത്താം റൗണ്ടിൽ തന്നെ ഒരു മിനിറ്റും 55 സെക്കന്റും ബാക്കിയുണ്ടായിരുന്നു. ഇന്ത്യൻ സമയം പുലർച്ചെ 6.30 മുതലാണ് മത്സരം തുടങ്ങിയത്.
മെയ്വെതർക്കെതിരായ പോരാട്ടത്തിൽ ആദ്യ മൂന്ന് റൗണ്ടുകളിൽ ഏകപക്ഷീയമായ ലീഡ് നേടിയ അയർലണ്ടുകാരൻ ഒൻപത് റൗണ്ടുകൾ പിന്നിടുമ്പോൾ ലോകത്തെ ഏറ്റവും മികച്ച ബോക്സർക്ക് ഒരു പോയിന്റ് മാത്രം പിന്നിലായിരുന്നു.(8586). എന്നാൽ അവസാന റൗണ്ടുകളിൽ തുടക്കക്കാരന്റെ തളർച്ച മുതലെടുത്ത മെയ്വെതർ കടുത്ത ആക്രമണം അഴിച്ച് വിട്ടപ്പോൾ പത്താം റൗണ്ടിൽ മത്സരം അവസാനിച്ചു.
ലോകം കണ്ട ഏറ്റവും മികച്ച ഡിഫൻസീവ് ബോക്സറാണ് മെയ്വെതർ. ലോക ബോക്സിങ് അസോസിയേഷന്റെയും ലോക ബോക്സിങ് കൗൺസിലിങ്ങിന്റെയും കിരീടങ്ങൾ നേടിയ താരം. ലോകത്തെ ഏറ്റവുമധികം ആരാധകരും വിപണിമൂല്യവുമുള്ള ബോക്സിങ് താരം കൂടിയാണ് നാൽപ്പതുകാരനായ മെയ്വെതർ.
അതേസമയം ഐറിഷുകാരനായ ഗ്രിഗർ ലെയ്റ്റ്‌വെയ്റ്റ്, ഫെതർ വെയ്റ്റ് വിഭാഗങ്ങളിൽ ഒരേ സമയം ചാമ്പ്യനായിരുന്നു. ഫെതർവെയ്റ്റ് ചാമ്പ്യൻ പട്ടം തുടർച്ചായ പത്ത് വർഷം കൈവശംവെച്ച ജോസ് ആൾഡോയെ വെറും 13 സെക്കന്റിനുള്ളിൽ ഗ്രിഗർ ഇടിച്ചിട്ടിരുന്നു.
എന്നാൽ ആ പോരാട്ടവീര്യം മെയ്വെതറിന് മുന്നിൽ ആവർത്തിക്കാൻ ഗ്രിഗറിന് കഴിഞ്ഞില്ല.
പരസ്യവും സ്പോൺസർഷിപ്പുമായി ഒറ്റ മത്സരം കൊണ്ട് ഏകദേശം നാലായിരും കോടി രൂപയാണ് ഈ പോരാട്ടത്തിന് വരുമാനം ലഭിച്ചത്.
#MayweathervMcgregor Was A Great Fight
- Right Voice Now (@rightvoicenow) August 27, 2017
The final moments slow motion #Mayweather was close to killing #McGregor pic.twitter.com/LROUcMS5e9