- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായമായവരേയും രോഗികളേയും വലച്ച് അയർലണ്ടിൽ പകർച്ചപ്പനി വ്യാപമാകുന്നു; വാക്‌സിൻ ഫലപ്രദമാകുന്നില്ലെന്ന് പരാതി
ഡബ്ലിൻ: രാജ്യമെമ്പാടും പകർച്ചപ്പനി വ്യാപകമായി. പ്രായമായവരേയും മറ്റു രോഗമുള്ളവരേയും ഏറെ വലച്ചുകൊണ്ട് വ്യാപകമാകുന്ന പകർച്ചപ്പനിക്ക് തടയിടാൻ ഏവരും യഥാസമയം വാക്‌സിൻ സ്വീകരിക്കണമെന്ന് എമർജൻസി ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പു നൽകി. നിലവിൽ രോഗികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പനി ബാധിച്ചെത്തുന്നവ
ഡബ്ലിൻ: രാജ്യമെമ്പാടും പകർച്ചപ്പനി വ്യാപകമായി. പ്രായമായവരേയും മറ്റു രോഗമുള്ളവരേയും ഏറെ വലച്ചുകൊണ്ട് വ്യാപകമാകുന്ന പകർച്ചപ്പനിക്ക് തടയിടാൻ ഏവരും യഥാസമയം വാക്‌സിൻ സ്വീകരിക്കണമെന്ന് എമർജൻസി ഡിപ്പാർട്ട്‌മെന്റ് മുന്നറിയിപ്പു നൽകി.
നിലവിൽ രോഗികളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ പനി ബാധിച്ചെത്തുന്നവർ കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണെന്നാണാണ് വിലയിരുത്തുന്നത്. അതേസമയം പനിക്കെതിരേ നിലവിലുള്ള വാക്‌സിൻ ഏറെ ഫലപ്രദമല്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പനി മൂലം കൂടുതൽ മോശമായ അവസ്ഥയിലേക്കായിരിക്കും കാര്യങ്ങൾ എത്തിച്ചേരുന്നതെന്ന് ആരോഗ്യവകുപ്പ് ആശങ്കപ്പെടുന്നു. പ്രായമായവർ, മറ്റു രോഗം മൂലം അവശത അനുഭവിക്കുന്നവർ എന്നിവർക്ക് പകർച്ചപ്പനി കൂടുതൽ ഭീഷണി ഉളവാക്കുന്നുണ്ട്.
പനി ബാധിച്ചവർ നേരിട്ട് എമർജൻസി വിഭാഗത്തിൽ വരാതെ വീട്ടിൽ തന്നെ കഴിവതും കഴിയണമെന്നാണ് നിർദ്ദേശം. പനിയുടെ ലക്ഷണങ്ങൾ കാണുന്നവർ ജിപിയെ ഫോണിൽ വിളിച്ച് രോഗവിവരം പറഞ്ഞതിനു ശേഷം മാത്രമേ ആശുപത്രിയിൽ സന്ദർശനം പാടുള്ളൂ എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. എമർജൻസി ഡിപ്പാർട്ട്‌മെന്റിന്റെ വെയിറ്റിങ് റൂമിൽ കാത്തിരിക്കുന്നവർക്ക് കൂടി പനി ബാധിക്കാൻ സാധ്യത ഏറെയുള്ളതിനാലാണ് ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കാൻ നിർദ്ദേശിക്കുന്നത്.
നിലവിലുള്ള വാക്‌സിൻ ഫ്‌ലൂവിനെതിരേ ഫലപ്രദമല്ലെങ്കിലും വാക്‌സിൻ എടുക്കുന്ന കാര്യത്തിൽ ആരും വിട്ടവീഴ്ച ചെയ്യരുതെന്നാണ് നിർദ്ദേശം. ഫ്‌ലൂ അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുന്നതിൽ നിന്നും വാക്‌സിനേഷൻ തടയുമെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. വരും ആഴ്ചകളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പനി വ്യാപിക്കാൻ ഇടയുണ്ടെന്നും എച്ച്എസ്ഇ വെളിപ്പെടുത്തി. ബോമൗണ്ട് ആശുപത്രി, കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രി, ഡബ്ലിൻ കൊണോലി ആശുപത്രി, ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രി, സെന്റ് ജെയിംസ് ആശുപത്രി എന്നിവിടങ്ങളിലെല്ലാം പനി ബാധിതരുടെ എണ്ണം ആശങ്കാവഹമായ രീതിയിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്.