ക്യൂബെക്കിൽ സൗജന്യ ഫ്‌ളൂ വാക്‌സിനേഷന് നവംബർ ഒന്നു മുതൽ തുടക്കമാകും. 6 മാസം മുതൽ 23 മാസം വരെയുള്ള കുട്ടികൾക്കും, 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും, മാരരോഗം പിടിപെട്ടവർക്കും വാക്‌സിനേഷൻ ലഭ്യമാക്കും. വാക്‌സിനേഷൻ പരിപാടിയുടെ ഭാഗമായി ക്യുബെക്ക് ഹെൽത്ത് മിനിസ്ട്രി 1.9 മില്യൺ മരുന്നാണ് ശേഖരിച്ചിട്ടുണ്ട്.

എന്നാൽ സർക്കാർ വാക്‌സിനേഷനുള്ള നടപടികൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെങ്കിലും ഡോക്ടർമാരിൽ ഭൂരിപക്ഷവും ഈ പദ്ധതിയിൽ നിന്ന് വിട്ട് നില്ക്കുമെന്നാണ് സൂചന. കഴിഞ്ഞ ജനുവരി മുതൽ ഡോക്ടർമാർ വാക്‌സിനേഷൻ പദ്ധതി പോലുള്ള പരിപാടിയിൽ പങ്കെടുക്കുമ്പോൾ നല്കിയിരുന്ന അസസറിസ് ഫിസ് ഇല്ലാതാക്കിയിരുന്നു. സർക്കാരിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാർ വാസ്‌കിനേഷൻ പദ്ധതിയിൽ പങ്കെടുക്കാത്ത് ആശങ്കയ്ക്ക് വഴി തെളിച്ചിട്ടുണ്ട്.

പലഭാഗത്തും ഡോക്ടർമാർ വിട്ട് നില്ക്കുന്നത് കുത്തിവയ്‌പ്പിനെ ബാധിക്കാൻ ഇടയുണ്ട്. എന്നാൽ ഡോക്ടർമാരുടെ വിട്ട് നില്ക്കിലിനെ പ്രതിരോധിക്കാൻ പകരം സംവിധാനങ്ങൾ ലഭ്യമാക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.