- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
നിരോധിച്ച വാക്‌സിൻ കുത്തിവച്ചത് ഒമ്പത് കുട്ടികൾക്ക്; വാക്‌സിനെതിരെ ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം; കുത്തിവയ്പ്പ് നടത്തിയവർക്കെതിരെ നിയമനടപടി
മെൽബൺ: രാജ്യത്ത് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നിരോധിച്ചിരുന്ന വാക്‌സിൻ ഒമ്പതോളം കുട്ടികൾക്ക് കുത്തിവച്ചതായി റിപ്പോർട്ട്. വാക്‌സിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തി. കുട്ടികളിൽ പനിയും ജ്വരബാധയും കാണപ്പെടുന്നതിനെ തുടർന്ന് നിരോധിച്ചിരുന്ന വാക്‌സിനാണ് ഇപ്പോൾ വീണ്ടും ഉപയോഗിച്ചതായി കണ്ടെ
മെൽബൺ: രാജ്യത്ത് അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് നിരോധിച്ചിരുന്ന വാക്‌സിൻ ഒമ്പതോളം കുട്ടികൾക്ക് കുത്തിവച്ചതായി റിപ്പോർട്ട്. വാക്‌സിനെതിരെ ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തി.
കുട്ടികളിൽ പനിയും ജ്വരബാധയും കാണപ്പെടുന്നതിനെ തുടർന്ന് നിരോധിച്ചിരുന്ന വാക്‌സിനാണ് ഇപ്പോൾ വീണ്ടും ഉപയോഗിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ന്യൂസൗത്ത് വെയിൽസ്, ക്വീൻസ് ലാൻഡ്, എന്നിവിടങ്ങളിൽ മൂന്ന് വീതം കുട്ടികൾക്കും, തെക്കൻ ഓസ്‌ട്രേലിയയിൽ ഒരു കുഞ്ഞ്, പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ രണ്ട് കുട്ടികൾ എന്നിങ്ങനെയാണ് വാക്‌സിൻ നൽകിയിട്ടുള്ള തെന്നാണ് സൂചന.
വാക്‌സിൻ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ടായിരുന്നിട്ടും കുത്തിവെയ്‌പ്പ് നടത്തിയവർക്ക് നിയമനടപടി നേരിടേണ്ടി വരുമെന്ന് ഓസ്‌ട്രേലിയൻ ചീഫ് മെഡിക്കൽ ഓഫീസർ പ്രൊഫ. ക്രിസ് ബഗോളി വ്യക്തമാക്കി. ഫ്‌ലുവാക്‌സിന്റെ പുതിയ പാക്കുകളിൽ അഞ്ച് വയസിന് താഴെയുള്ളവർക്ക് ഉപയോഗിക്കരുതെന്ന് മുന്നറിപ്പുള്ളതാണ്. വാക്‌സിൻ കുട്ടികൾക്ക് തെറ്റായി നൽകപ്പെടാനുള്ള സാധ്യത കണക്കിലെട്ടുത്ത് ഫ്‌ലുവാക്‌സ് വാക്‌സിനേഷൻ പരിപാടി തന്നെ വൈകിച്ചിരിക്കുകയായിരുന്നു.ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാത്ത മറ്റൊരു വാക്‌സിൻ കുട്ടികൾക്ക് ലഭിക്കുന്നത് വരെ വാക്‌സിൻ പരിപാടി നിർത്തിവെയ്ക്കുകയും ചെയ്തിരുന്നു.
മൂന്ന് വർഷം മുമ്പ് വാക്‌സിൻ ഉപയോഗിച്ച് കുട്ടികളിൽ വ്യാപകമായി ജ്വരബാധയും അസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു നിരോധനം വന്നത്.