ബ്രിസ്ബെൻ: ഫളൈ വേൾഡ് ടൂർസ് ആൻഡ് ട്രോവൽസിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗ്രാന്റ് പ്രമോയ്ക്കു തുടക്കമായി.ബ്രിസ്ബെൽ ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങിൽ അംടാൻ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ കൂടിയായ ഡാൻസർ ഡോ. ചൈതന്യ ഉണ്ണി ഗ്രാന്റ് പ്രമോ ഉദ്ഘാടനം ചെയ്തു.

തായ് എയർ വെയ്സ് ജി. എം CHAVARIT THANASOMBATNANTH
ഡോ. വി.പി ഉണ്ണികൃഷ്ണൻ, ഫാ.വർഗ്ഗീസ് വാവോലിൽ, ഫാ. ജോസഫ് കാനാട്ട് , ഡോ. ചെറിയാൻ വർഗ്ഗീസ്, തുടങ്ങിയവർ പ്രസംഗിച്ചു. ഫ്ളൈ വേൾഡ് ഡയറക്ടർമാരായ റോണി ജോസഫ് സ്വാഗതവും പ്രിൻസ് ജേക്കബ് നന്ദിയും പറഞ്ഞു. ജോസ് ബേബി, ജിബു ആന്റണി, തുടങ്ങിയവർ നേതൃത്വം നൽകി

പ്രമോ കാലയളവിൽ ഫ്ളൈ വേൾഡു വഴി യാത്ര ചെയ്യുന്നവരുടെ ടിക്കറ്റുകൾ എല്ലാമാസവും പത്തിനു നറുക്കെടുക്കും. വിജയിക്ക് ടിക്കറ്റിന്റെ പകുതി തുക ക്വാഷ് ബാക്കായും അവശേഷിക്കുന്ന തുക ട്രാവൽ വൗച്ചറായും സമ്മാനമായി നൽകും.

അഞ്ചു വർഷമായി മലയാളികൾ ഏറെ ആശ്രയിക്കുന്ന ഫളൈ വേൾഡിനു ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങൾക്കു പുറമേ കൊച്ചിയിലും ഓഫീസുണ്ട്.