- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രൗണ്ട് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് അറിയാതെ ഇട്ടു; 18 സെക്കൻഡിൽ 500 അടി താഴോട്ട് പതിച്ച് വിമാനം; അലറിവിളിച്ച് യാത്രക്കാർ; ഐറിഷ് ആകാശത്ത് നടന്നത് മറക്കാതെ യാത്രക്കാർ
ലണ്ടൻ: 44 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന ഐറിഷ് ഫ്‌ളൈബി വിമാനം 18 സെക്കൻഡിനിടെ താഴേക്ക് പതിച്ചത് 500 അടി. ജീവിതമവസാനിച്ചുവെന്ന് കരുതി യാത്രക്കാർ അലറിവിളിച്ചു. ബെൽഫാസ്റ്റിലുണ്ടായ സംഭവത്തെക്കുറിച്ച് എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിമാനം ലാൻഡ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് സംവിധാനം അറിയാതെ ഇട്ടുപോയതാണ് പരിഭ്രാന്തിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽനിന്ന് പറന്നുയർന്ന വിമാനം 1350 അടി ഉയരത്തിൽ പറന്നുപൊങ്ങിയശേഷമാണ് താഴേക്ക് പതിച്ചത് ഓട്ടോ പൈലറ്റ് മോദിലേക്ക് മാറിയതോടെ വിമാനം താഴേക്ക് പതിക്കുകയും മൂക്കുംകുത്തി നിലം കാണാവുന്ന തരത്തിലേക്ക് താഴുകയും ചെയ്തു. ബൊംബാർഡിയർ ഡാഷ് ക്യു400 വിമാനം തകരാൻ പോവുകയാണെന്ന് കരുതി യാത്രക്കാർ അലറിവിളിച്ചു. അബദ്ധം മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ വിമാനം നിയന്ത്രണത്തിലാക്കുകയും യാത്ര തുടരുകയും ചെയ്തതോടെ യാത്രക്കാർക്ക് ആശ്വാസമായി. 1350 അടി ഉയരത്തിൽനിന്ന് സെക്കൻഡുകൾകൊണ്ട് 928 അടിയിലേക്ക പതിച്ച
ലണ്ടൻ: 44 യാത്രക്കാരും നാല് ജീവനക്കാരുമായി പറന്ന ഐറിഷ് ഫ്‌ളൈബി വിമാനം 18 സെക്കൻഡിനിടെ താഴേക്ക് പതിച്ചത് 500 അടി. ജീവിതമവസാനിച്ചുവെന്ന് കരുതി യാത്രക്കാർ അലറിവിളിച്ചു. ബെൽഫാസ്റ്റിലുണ്ടായ സംഭവത്തെക്കുറിച്ച് എയർ ആക്‌സിഡന്റ്‌സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. വിമാനം ലാൻഡ് ചെയ്യാനുള്ള ഓട്ടോ പൈലറ്റ് സംവിധാനം അറിയാതെ ഇട്ടുപോയതാണ് പരിഭ്രാന്തിയുടെ നിമിഷങ്ങൾ സൃഷ്ടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ബെൽഫാസ്റ്റ് സിറ്റി എയർപോർട്ടിൽനിന്ന് പറന്നുയർന്ന വിമാനം 1350 അടി ഉയരത്തിൽ പറന്നുപൊങ്ങിയശേഷമാണ് താഴേക്ക് പതിച്ചത് ഓട്ടോ പൈലറ്റ് മോദിലേക്ക് മാറിയതോടെ വിമാനം താഴേക്ക് പതിക്കുകയും മൂക്കുംകുത്തി നിലം കാണാവുന്ന തരത്തിലേക്ക് താഴുകയും ചെയ്തു. ബൊംബാർഡിയർ ഡാഷ് ക്യു400 വിമാനം തകരാൻ പോവുകയാണെന്ന് കരുതി യാത്രക്കാർ അലറിവിളിച്ചു. അബദ്ധം മനസ്സിലാക്കിയ പൈലറ്റ് പൊടുന്നനെ വിമാനം നിയന്ത്രണത്തിലാക്കുകയും യാത്ര തുടരുകയും ചെയ്തതോടെ യാത്രക്കാർക്ക് ആശ്വാസമായി.
1350 അടി ഉയരത്തിൽനിന്ന് സെക്കൻഡുകൾകൊണ്ട് 928 അടിയിലേക്ക പതിച്ച വിമാനത്തെ അതിവേഗം നിയന്ത്രണത്തിലാക്കിയ പൈലറ്റ് വീണ്ടും യാത്ര തുടരുകയായിരുന്നു. ബെൽഫാസ്റ്റിൽനിന്ന് ഗ്ലാസ്‌ഗോയിലേക്ക് പോവുകയായിരുന്നു വിമാനം. അബദ്ധത്തിലുണ്ടായ സംഭവത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ഫ്‌ളൈബി, ഇത്തരം സാഹചര്യങ്ങളെ മറികടക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ബൊംബാർഡിയർ വിമാനത്തിലുണ്ടെന്നും വ്യക്തമാക്കി.