- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റിന്റെ ഭരണി കാഴ്ചകൾ ജനുവരി 19 ന്; ഫ്ളയർ പ്രകാശനം ചെയ്തു
മംഗഫ് : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി (CAPSS) കുവൈറ്റിന്റെനേതൃത്വത്തിൽ നടത്തുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി 2018 ജനുവരി 19 നുഫിന്താസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതൽവൈകിട്ട് 7:00 മണി വരെ നടത്തപ്പെടുന്നു 'ഭരണി കാഴ്ചകൾ 2018 ' ന്റെ ഫ്‌ലയർപ്രകാശനം ചെയ്തു. ഫ്‌ളയറിന്റെ പ്രകാശന കർമം വൈശാഖ്. ആർ (ഓപ്പറേഷൻസ് മാനേജർ, എസ് ബി സീജനറൽ ട്രേഡിങ്ങ് &കോൺട്രാക്ടിങ് കമ്പനി) സമിതിയുടെ അഡൈ്വസറി ബോർഡ് മെമ്പറും,മാവേലിക്കര അസോസിയേഷൻ പ്രസിഡന്റുമായ ബിനോയ് ചന്ദ്രനു നൽകി പ്രകാശനംനിർവഹിച്ചു. റാഫിൾ കൂപ്പൺന്റെ പ്രകാശനം സുബ്രഹ്മണ്യൻ, (കൊമേർഷ്യൽ മാനേജർ ,DOKAഇന്റർനാഷണൽ) വിജയലക്ഷ്മി, (എം ഡി ഭരതാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്കുവൈറ്റ്) നു നൽകി.സമിതിയുടെ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനറൽ സെക്രട്ടറി ശ്രീ. ആനന്ദ് ഉദയൻ സ്വാഗതവും ട്രഷറർ രാജേഷ് ആർ നായർനന്ദിയും പ്രകാശിപ്പിച്ചു . ഓണാട്ടുകരയുടെ ജയ വിജയന്മാരായ പ്രമോദും, പ്രദീപും (ശൈലനന്ദിനി)ഒപ്പം ശ്രീ ഭദ്ര കുത്തിയോട്ട
മംഗഫ് : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി (CAPSS) കുവൈറ്റിന്റെനേതൃത്വത്തിൽ നടത്തുന്ന കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി 2018 ജനുവരി 19 നുഫിന്താസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതൽവൈകിട്ട് 7:00 മണി വരെ നടത്തപ്പെടുന്നു 'ഭരണി കാഴ്ചകൾ 2018 ' ന്റെ ഫ്‌ലയർപ്രകാശനം ചെയ്തു.
ഫ്‌ളയറിന്റെ പ്രകാശന കർമം വൈശാഖ്. ആർ (ഓപ്പറേഷൻസ് മാനേജർ, എസ് ബി സീജനറൽ ട്രേഡിങ്ങ് &കോൺട്രാക്ടിങ് കമ്പനി) സമിതിയുടെ അഡൈ്വസറി ബോർഡ് മെമ്പറും,മാവേലിക്കര അസോസിയേഷൻ പ്രസിഡന്റുമായ ബിനോയ് ചന്ദ്രനു നൽകി പ്രകാശനംനിർവഹിച്ചു.
റാഫിൾ കൂപ്പൺന്റെ പ്രകാശനം സുബ്രഹ്മണ്യൻ, (കൊമേർഷ്യൽ മാനേജർ ,DOKAഇന്റർനാഷണൽ) വിജയലക്ഷ്മി, (എം ഡി ഭരതാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്കുവൈറ്റ്) നു നൽകി.സമിതിയുടെ പ്രസിഡന്റ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽജനറൽ സെക്രട്ടറി ശ്രീ. ആനന്ദ് ഉദയൻ സ്വാഗതവും ട്രഷറർ രാജേഷ് ആർ നായർനന്ദിയും പ്രകാശിപ്പിച്ചു .
ഓണാട്ടുകരയുടെ ജയ വിജയന്മാരായ പ്രമോദും, പ്രദീപും (ശൈലനന്ദിനി)ഒപ്പം ശ്രീ ഭദ്ര കുത്തിയോട്ട സമിതിയും ചേർന്നൊരുക്കുന്ന കുത്തിയോട്ട ചുവടുംപാട്ടും, പ്രശസ്ത യജ്ഞ ആചാര്യൻ,ഭാഗവത ചൂഢാമണി ബ്രഹ്മശ്രീ പള്ളിക്കൽ സുനിൽനടത്തുന്ന ആത്മീയ പ്രഭാഷണവും,ഭരതാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കുവൈറ്റിന്റെകലാകാരികൾ അണിയിച്ചൊരു ക്കുന്ന ദൃശ്യ ശ്രവ്യ വിരുന്നും, പ്രശസ്ത വാദ്യകലാകാരന്മാരായ കേളി വാദ്യ കലാ പീഠത്തിന്റെ ശ്രീ.സുശാന്ത് കോഴിക്കോട്‌നയിക്കുന്ന പാണ്ടിമേളം ഒപ്പം താലപ്പൊലിയും കെട്ടുകാഴ്ചയും തുടങ്ങിയ പാരമ്പര്യകലകളോടൊപ്പം കഞ്ഞിസദ്യയും ചേർന്ന് പ്രവാസലോകത്തു ഒരു കുംഭഭരണി മഹോത്സവംഅമ്മയുടെ ഭക്തർ സംഘടിപ്പിക്കുന്നു.
അന്നദാന വഴിപാടുകൾക്കും കൂടുതൽ വിവരങ്ങൾക്കും 55337768, 55880162 , 97245728എന്നീ നമ്പറുകളിൽ സമീപിക്കുക .